August 25, 2026

എഐടിയുസി ജില്ലാ സമ്മേളനം ഇന്നും നാളെയും മുട്ടിലില്‍

0
IMG_20231013_084530.jpg
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: എ.ഐ.ടി.യു..സി ജില്ലാ സമ്മേളനം ഇന്നും നാളെയും  മുട്ടിലില്‍ നടക്കും. ജില്ലയിലെ പതിനാലായിരം അംഗങ്ങളെ പ്രതിനിധീകരിച്ച് 151 പ്രതിനിധികള്‍ പങ്കെടുക്കുമെന്ന് നേതാക്കള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. കേന്ദ്ര സര്‍ക്കാര്‍ പിന്‍തുടരുന്ന ജന വിരുദ്ധ, കര്‍ഷക വിരുദ്ധ, തൊഴിലാളി വുരുദ്ധ നടപടികള്‍ക്കെതിരെയും സംസ്ഥാന സര്‍ക്കാറിന്റെ നയ വ്യതിയാനം മൂലം കഷ്ട്ടത അനുഭവിക്കുന്ന തൊഴിലാളികള്‍ നടത്തുന്ന സമരങ്ങള്‍ കൂടുതല്‍ കരുത്തോടെ നടത്തുന്നതിനെ കുറിച്ച് സമ്മേളനം ചര്‍ച്ച ചെയ്യും. 14ന് ഉച്ചക്ക് 2 മണിക്ക് “വി ഫോര്‍ ഇന്‍ഡ്യ” എന്ന വിഷയത്തില്‍ സെമിനാര്‍ നടത്തും. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. വിവിധ നേതാക്കള്‍ പ്രസംഗിക്കും. 15ന് രാവിലെ 10 മണിക്ക് പ്രതിനിധി സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ് വാഴൂര്‍ സോമന്‍ ഉദ്ഘാടനം ചെയ്യും. സിപിഐ സംസ്ഥാന എക്സിക്യുട്ടീവ് അംഗം ടി വി ബാലന്‍ ഉദ്ഘാടനം ചെയ്യും. എഐടിയുസി സംസ്ഥാന നേതാക്കളായ കെ സി ജയപാലന്‍, താവം ബാലകൃഷ്ണന്‍, പി കെ മൂര്‍ത്തി, കെ മല്ലിക, കെ ജി രാഹുല്‍, പി സുബ്രമണ്യന്‍, സിപിഐ ജില്ലാ സെക്രട്ടറി ഇ ജെ ബാബു, സംസ്ഥാന കൗണ്‍സില്‍ അംഗം വിജയന്‍ ചെറുകര, അസിസ്റ്റന്റ് സെക്രട്ടറി പി എം ജോയി തുടങ്ങിയവര്‍ പങ്കെടുക്കും. പത്ര സമ്മേളനത്തില്‍ സ്വാഗത സംഘം ചെയര്‍മാന്‍, ടി മണി, കണ്‍വീനര്‍ വി യൂസഫ്, അമ്മാത്തുവളപ്പില്‍ കൃഷ്ണകുമാര്‍, പി കെ മൂര്‍ത്തി, സിഎസ് സ്റ്റാന്‍ലി പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *