May 5, 2026

മനുഷ്യക്കടത്ത് അവസാനിപ്പിക്കുക എന്ന സന്ദേശവുമായി വാക്‌ഫോര്‍ ഫ്രീഡം സംഘടിപ്പിച്ചു

0
IMG_20231014_181723.jpg
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: വയനാട്ടിൽ വാക്ക് ഫോർ ഫ്രീഡം സംഘടിപ്പിച്ചു. ദി മൂവ്‌മെന്റ് ഇന്ത്യ, ജ്വാല വയനാട് ,സെന്റര്‍ ഫോര്‍ ചൈല്‍ഡ് റൈറ്റ്‌സ് ആന്റ് എംപവര്‍മെന്റ്,കെ.എ.പി.എസ്, ആന്റി ഹ്യൂമന്‍ ട്രാഫിക്കിംഗ് ക്ലബുകള്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ആയിരുന്നു വാക്‌ഫോര്‍ ഫ്രീഡം സംഘടിപ്പിച്ചത്. മനുഷ്യ കടത്ത് എല്ലായിടത്തും എന്നെന്നേക്കുമായി അവസാനിപ്പിക്കുന്നതിനും ഇരകളായവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നതിനും ഈ വിഷയത്തില്‍ സമൂഹത്തെ ബോധവല്‍ക്കരിക്കുന്നതിന്നുമായിട്ടാണ് പരിപാടി സംഘടിപ്പിച്ചത്.
കല്‍പ്പറ്റ പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അഗസ്റ്റിന്‍ ടി എ പരിപാടി ഫ്‌ലാഗ് ഓഫ് നിര്‍വഹിച്ചു. ജ്വാല എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സി കെ ദിനേശന്‍ പരിപാടിക്ക് സ്വാഗതം പറഞ്ഞു. ബീവി ഷംഹ പ്രതിജ്ഞ ചൊല്ലി.വിവിധ കോളേജുകളിലെ വിദ്യാര്‍ത്ഥികള്‍ യുവജനങ്ങള്‍ വിവിധ സംഘടനകളുടെ പ്രതിനിധികള്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു. കല്പറ്റ പുതിയ സ്റ്റാന്‍ഡ് പരിസരത്തു ആരംഭിച്ചു കല്‍പ്പറ്റ കലക്ടറേറ്റ് പരിസരത്ത് കുട്ടികളുടെ ഗാര്‍ഡനില്‍ അവസാനിച്ച പരിപാടിയില്‍ പങ്കെടുത്തവര്‍ക്ക് വയനാട് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി മെമ്പറും കേരള അസോസിയേഷന്‍ ഫോര്‍ പ്രൊഫഷണല്‍ സോഷ്യല്‍ വര്‍ക്കേഴ്‌സ് സെക്രട്ടറിയുമായ വിപിന്‍ ചെമ്പക്കര സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *