May 5, 2026

കാരവന്‍ ടൂറിസം പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു

0
20231023_142522.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: വയനാട് ജില്ലയില്‍ കാരവന്‍ ടൂറിസം പദ്ധതിയുടെ ഉദ്ഘാടനം മാനന്തവാടി നിയോജക മണ്ഡലത്തിലെ കൊമ്മയാട് മിറാക്കിള്‍ ഹോളിഡേയ്‌സില്‍ ഒ.ആര്‍ കേളു എം.എല്‍.എ നിര്‍വഹിച്ചു. പ്രമുഖ യൂ ട്യൂബര്‍ നജീബ് സൈനുലിന്റെ കുടുംബം ലെസ് ഗോവയനാട് ട്രാവല്‍ ഏജന്‍സിയും, മിറാക്കിള്‍ ഹോളിഡേയ്‌സും സംയുക്തമായി നടപ്പിലാക്കിയ പദ്ധതിയാണിത്. പാന്‍ഡെമിക്കിന് ശേഷമുള്ള ലോകത്തിലെ വിനോദസഞ്ചാരികളുടെ ആവശ്യങ്ങളിലേക്കും മുന്‍ഗണനകളിലേക്കും ഒരു മാതൃകാ മുന്നേറ്റമാണ് ഉണ്ടായികൊണ്ടിരിക്കുന്നത്. സന്ദര്‍ശകര്‍ക്ക് സുരക്ഷിതവും ഇഷ്ടാനുസൃതവും പ്രകൃതിയോട് ഏറ്റവും അടുത്തതുമായ യാത്രാനുഭവം പ്രദാനം ചെയ്യുന്ന കാരവന്‍ ടൂറിസം സജീവമാവുകയാണ്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *