June 20, 2026

വെള്ളമുണ്ടയിൽ മെഗാ അസസ്മെന്റ് ക്യാമ്പ് സംഘടിപ്പിക്കുന്നു 

0
20231025_155647
By ന്യൂസ് വയനാട് ബ്യൂറോ

 

 

വെള്ളമുണ്ട: സംസാര വൈകല്യം, ചലന സംബന്ധമായ ബുദ്ധിമുട്ടുകൾ, പെരുമാറ്റ വൈകല്യം, പഠന സംബന്ധമായ വെല്ലുവിളികൾ എന്നിവ നേരിടുന്നവർക്കായി മെഗാ അസസ്മെൻറ് ക്യാമ്പ് സംഘടിപ്പിക്കുന്നു. വെള്ളമുണ്ട അൽ കറാമ സ്പെഷ്യൽ സ്കൂളിന്റെ നേതൃത്വത്തിൽ അൽ കറാമ സ്പെഷ്യൽ സ്കൂളിൽ വച്ച് ഒൿടോബർ 30 ന് രാവിലെ 10 മണിക്ക് ആണ് പരിപാടി.

 

ഫിസിയാട്രിസ്റ്റ്, ജനറ്റിക് കൗൺസിലർ,ഒക്യുപേഷണൽതെറാപ്പിസ്റ്റ്, ഫിസിയോതെറാപ്പിസ്റ്റ്, സ്പീച്ച് തെറാപ്പിസ്റ്റ്,ബിഹേവിയർ തെറാപ്പിസ്റ്റ് സ്പെഷ്യൽ എഡ്യൂക്കേറ്റർ, എന്നിവരുടെ സേവനം അന്നേദിവസം ലഭ്യമാണ്. ക്യാമ്പിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 28ന് മുമ്പ് രജിസ്റ്റർ ചെയ്യേണ്ടതാണ്.

 

രജിസ്റ്റർ ചെയ്യേണ്ട ഫോൺ നമ്പർ

8281530725,8089690379

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *