തലപ്പുഴയിൽ തയ്യൽ മെഷീൻ വിതരണം ചെയ്തു
മാനന്തവാടി: വരയാൽ പാറത്തോട്ടം കർഷക വികസന സമിതിയുടെ നേതൃത്വത്തിൽ നാഷണൽ എൻ.ജി.ഒ. ഫെഡറേഷന്റെ സാമ്പത്തിക സഹായത്തോടെ നടപ്പാക്കുന്ന തയ്യൽ മിഷ്യനുകളുടെ വിതരണം തലപ്പുഴയിൽ എം.എൽ എ ഒ ആർ കേളു നിർവഹിച്ചു. തവിഞ്ഞാൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഏൽസി ജോയി അധ്യക്ഷത വഹിച്ചു നാഷണൽ എൻജിഒസ് കോൺഫെഡറേഷൻ ജില്ലാ പ്രസിഡൻ്റ് എം എം അഗസ്റ്റിൻ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി എം ഇബ്രഹിം, സ്റ്റാൻ്റിങ്ങ് കമ്മറ്റി ചെയർപോഴ്സൺ ലൈജിതോമസ്, ഗ്രാമ പഞ്ചായത്ത് അംഗം ടി.കെ ഗോപി, പി കെവിഎസ് പ്രസിഡൻ്റ് ശീത ഗംഗാധരൻ, സെക്രട്ടറി ബാബു വർഗീസ്, അഡ്വ ഗ്ലാഡിസ് ചെറിയാൻ, റിയഷാജി എന്നിവർ പ്രസംഗിച്ചു.
50% സാമ്പത്തിക സഹായത്തോടെ 23 സാധാരണ മിഷ്യൻ, 16 അമ്പ്രല്ല മിഷ്യൻ, 4 പവർ മെഷീനുകളാണ് 44 സ്ത്രീകൾക്ക് വിതരണം ചെയ്തത്. ഇവർക്ക് പിന്നിട് പരിശിലനം നൽകി സ്വയം തൊഴിൽ നൽകുന്നതിനും ഇവർക്ക് തുണികൾ എത്തിച്ച് നൽകി ഇവർ തുന്നുന്ന തുണികൾ മികച്ച വില നൽകി ഏറ്റ് എടുക്കുകയും ചെയ്യും. സാമൂഹ്യ സംരഭകത്വ വികസന പദ്ധതിയുടെ ഭാഗമായണ് പരിപാടി. ലാപ്പ്ടോപ്പ്, സ്കൂട്ടർ, കാർഷിക ഉൽപ്പന്നങ്ങൾ, വളങ്ങൾ എന്നിവയും ലഭ്യമാകുന്ന മുറയ്ക്ക് 50 ശതമാനം സാമ്പത്തിക സഹായത്തോടെ വരും മാസങ്ങളിൽ വിതരണം ചെയ്യും.
Leave a Reply