മാനന്തവാടി -ബാബലി- മൈസൂർ റോഡ് : അടിയന്തിര ഇടപെടലിന് കർണാടക സ്പീക്കർ യു ടി കാദറിന് നിവേദനം നൽകി
മാനന്തവാടി: മാനന്തവാടി ബാവലി മൈസൂർ റോഡ് കുണ്ടും കുഴിയുമായി തകർന്നു കിടക്കുന്ന നിലവിലെ അവസ്ഥ മാറ്റി അടിയന്തിരമായി അറ്റകുറ്റപ്പണി നടത്തുന്നതിനായും, നിലവിലെ ഗതാഗത സമയമായ രാവിലെ ആറു മുതൽ വൈകിട്ട് ആറു വരെ എന്നുള്ളത് രാത്രി 9 മണിവരെ നീട്ടികിട്ടാനും കർണാടക സർക്കാരിന്റെ അടിയന്തിര ഇടപെടൽ ഉണ്ടാവാൻ കർണാടക സ്പീക്കർ യു ടി കാദർ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡണ്ടും കോൺഗ്രസ് നേതാവുമായ സി അബ്ദുൽ അഷ്റഫ് നേരിൽ നിവേദനം നൽകുകയും, ഈ റോഡിലൂടെ യാത്ര ചെയ്യുന്നവരുടെ ദുരിതം ബോധ്യപ്പെടുത്തുകയും ചെയ്തു. കർണാടക മുഖ്യമന്ത്രി, ഉപ മുഖ്യമന്ത്രി, ബന്ധപ്പെട്ട മറ്റു മന്ത്രിമാർ എന്നിവർക് കൈമാറുമെന്നും, പ്രശ്നപരിഹാരത്തിന് ശക്തമായ ഇടപെടൽ നടത്തുമെന്നും, സി അബ്ദുൾ അഷ്‌റഫ്, യൂത്ത് കോൺഗ്രസ് മാനന്തവാടി നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് ഷംസീർ അരണപ്പാറ എന്നിവർക്ക് അദ്ദേഹം ഉറപ്പ് നൽകി.





Leave a Reply