May 14, 2026

പോലീസുകാർക്ക് പ്രഥമശുശ്രൂഷ പരിശീലന പരിപാടി നടത്തി 

0
Img 20231031 094309
By ന്യൂസ് വയനാട് ബ്യൂറോ

 

 

കൽപ്പറ്റ: പോലീസ് സ്മൃതി ദിനാചരണത്തിന്റെ ഭാഗമായി ജില്ലയിലെ പോലീസുകാർക്കായി പ്രഥമശുശ്രൂഷ-പരിശീലന പരിപാടിയും ക്ലാസ്സും സംഘടിപ്പിച്ചു. വയനാട് ജില്ലാ പോലീസും, കേരളാ പോലീസ് അസോസിയേഷൻ വയനാട് ജില്ലാ കമ്മറ്റിയും, ഡോക്ടർ മൂപ്പൻസ് മെഡിക്കൽ കോളേജ് (ഡിഎംഎംസി ) ആശുപത്രിയും സംയുക്തമായി കൽപ്പറ്റ പോലീസ് സ്റ്റേഷൻ കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച പരിപാടി വയനാട് അഡീഷണൽ എസ്.പി വിനോദ് പിള്ള ഉദ്ഘാടനം ചെയ്തു.

കൽപ്പറ്റ സബ് ഡിവിഷൻ ഡിവൈ.എസ്.പി ടി.എൻ. സജീവ് മുഖ്യാതിഥിയായി. കെ.പി.എ ജില്ലാ പ്രസിഡന്റ് വിപിൻ സണ്ണി അധ്യക്ഷത വഹിച്ചു. ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് ഡെപ്യൂട്ടി മാനേജർ  നൗഷാദ്, നേഴ്‌സിങ് കോളേജ് എച്ച്. ഓ.ഡി  ഗിരീഷ് എന്നിവർ ക്ലാസ്സെടുത്തു. കെ പി എ ജില്ലാ സെക്രട്ടറി ഇർഷാദ് മുബാറക്, കെ പി ഓ എ സംസ്ഥാന എക്സിക്യൂട്ടിവ് അംഗം കെ.എം ശശിധരൻ, കെ പി എ ജില്ലാ ജോയിൻ സെക്രട്ടറി നിറ്റസ് തുടങ്ങിയവർ സംസാരിച്ചു.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *