പെരിക്കല്ലൂരിൽ 45ഗ്രാം കഞ്ചാവുമായി യുവാവിനെ പിടികൂടി
പുൽപ്പള്ളി : കേരള എക്സൈസ് മൊബൈൽ ഇന്റർവെൻഷൻ യൂണിറ്റും വയനാട് ആന്റി നാർക്കോട്ടിക്ക് സ്പെഷ്യൽ സ്കോഡ് ഇൻസ്പെക്ടർ ബിൽജിത്ത് സംഘവും ഇന്ന് പുൽപ്പള്ളി പെരിക്കല്ലൂർ കടവ്, ഡിപ്പോ കടവ് എന്നിവിടങ്ങളിൽ നടത്തിയ പരിശോധനയിൽ 45ഗ്രാം കഞ്ചാവുമായി യുവാവിനെ പിടികൂടി. തമിഴ്നാട് സ്വദേശിയായ ആർ.പ്രകാശ് ( 26)നെയാണ് അറസ്റ്റ് ചെയ്ത് എൻ ടി പി എസ് പ്രകാരം കേസ്, എടുത്തത്.സംഘത്തിൽ പ്രിവന്റീവ് ഓഫീസർ സോമൻ.കെ, സിവിൽ എക്സൈസ് ഓഫീസർമാരായ മുഹമ്മദ് മുസ്തഫ സുമേഷ് വി എസ്,വിനു ഇ എന്നിവർ പങ്കെടുത്തു.





Leave a Reply