August 1, 2026

ഈറ്റ് റൈറ്റ് മില്ലറ്റ് യോഗ സംഘടിപ്പിച്ചു

0
Img 20231109 Wa0116
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി :അന്താരാഷ്ട്ര ചെറുധാന്യ വര്‍ഷാചരണത്തിന്റെ ഭാഗമായി ഭക്ഷ്യ സുരക്ഷാ വകുപ്പും, മാനന്തവാടി അമൃത വിദ്യാലയവും സംയുക്തമായി മില്ലറ്റ് യോഗ സംഘടിപ്പിച്ചു. ഒ.ആര്‍ കേളു എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഭക്ഷ്യ സുരക്ഷ, നോര്‍ത്ത് റീജിയണല്‍ ഡെപ്യൂട്ടി കമ്മീഷണര്‍ കെ.പ്രദീപ് കുമാര്‍ മുഖ്യ പ്രഭാഷണം നടത്തി.

യോഗാചാര്യന്‍ പ്രവീണിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് യോഗ പരിശീലനം നല്‍കി. പോഷകസമൃദ്ധവും ഗുണപ്രദവുമായ ചെറുധാന്യങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് ബോധവത്കരിക്കുന്നതിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *