നൃത്തത്തിൽ കേമിയായി അക്സ മരിയ ജിലീഷ്
പുൽപ്പള്ളി : ബത്തേരി ഉപജില്ല കലോത്സവത്തിൽ മോഹിനിയാട്ടത്തിലും കുച്ചിപ്പുടിയിലും ഒന്നാം സ്ഥാനവും, ഭരതനാട്യത്തിൽ രണ്ടാം സ്ഥാനവും നേടി അക്സ മരിയ ജിലീഷ്.മുള്ളൻകൊല്ലി സെന്റ് തോമസ് എ യുപി സ്കൂൾ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയാണ് അക്സ.കണ്ണൂർ പ്രസാദ് ഭാസ്കരയാണ് അക്സയുടെ നൃത്താധ്യാപകൻ.
പുൽപ്പള്ളി വേലിയമ്പം വടക്കേ ചെറുകര ജിലീഷ് (സൈനികൻ ), സോജി (നേഴ്സ് )ദമ്പതികളുടെ മകളാണ് അക്സ.





Leave a Reply