May 15, 2026

രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷക്ക് മുന്‍ഗണന നല്‍കിയ നേതാവായിരുന്നു ജവഹര്‍ലാല്‍ നെഹ്‌റു : എന്‍.ഡി. അപ്പച്ചന്‍

0
Img 20231114 193232
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ : രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷക്ക് മുന്‍ഗണന നല്‍കിയ പ്രഥമ പ്രധാന മന്ത്രിയായിരുന്നു ജവഹര്‍ലാല്‍ നെഹ്‌റു. ഏഴു പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് വിഭാവനം ചെയ്ത സമ്മിശ്ര സമ്പദ് വ്യവസ്ഥയില്‍ ഊന്നി നടപ്പിലാക്കിയ പഞ്ചവത്സര പദ്ധതിയാണ് രാജ്യത്തിന്റെ ഇന്നത്തെ നിലനില്‍പിന് നിദാനമായിരിക്കുന്നത് എന്ന് ഡി.സി.സി പ്രസിഡണ്ട് എന്‍.ഡി. അപ്പച്ചന്‍ പറഞ്ഞു.

നെഹ്‌റുവിന്റെ കളിക്കൂട്ടുകാരായിരുന്നു കുട്ടികളെന്നും അതിനാലാണ് അദ്ദേഹത്തിന്റെ ജന്മദിനമായ നവംബര്‍ 14 ശിശുദിനമായി ആചരിക്കപ്പെടുന്നതെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. വിദ്യാഭ്യാസരംഗത്ത് നവീനമായ ആശയങ്ങള്‍ നെഹ്രുവിന്റെ കാലഘട്ടത്തില്‍ അവതരിപ്പിക്കപ്പെട്ടു. ഉന്നതവിദ്യാഭ്യാസത്തിനായുള്ള നിരവധി സ്ഥാപനങ്ങള്‍ സ്ഥാപിച്ചത് അദ്ദേഹത്തിന്റെ ഭരണകാലത്താണ്. അതുപോലെ തന്നെ പ്രാഥമികവിദ്യാഭ്യാസം പൂര്‍ണ്ണമായും സൗജന്യമാക്കി. ഗ്രാമങ്ങള്‍തോറും ആയിരക്കണക്കിന് വിദ്യാലയങ്ങള്‍ നിര്‍മ്മിച്ചു. കുട്ടികള്‍ക്കായുള്ള പോഷകാഹാരക്കുറവ് നികത്തുന്നതിനായി ഭക്ഷണവും പാലും സൗജന്യമായി നല്‍കുന്ന ഒരു പരിപാടിക്കും അദ്ദേഹത്തിന്റെ കാലത്ത് തുടക്കമിട്ടു. വയോജനവിദ്യാഭ്യാസത്തിനും, തൊഴിലധിഷ്ഠിതവിദ്യാഭ്യാസത്തിനും പ്രാമുഖ്യം നല്‍കി.

ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ 134 ?മത് ജന്മവാര്ഷികം അദ്ദേഹത്തിന്റെ ഛായാചിത്രത്തിനു മുന്‍പില്‍ പുഷ്പാര്‍ച്ചനയര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പി.പി. ആലി, കെ.വി. പോക്കര്‍ ഹാജി, വി.എ. മജീദ്, ഒ.വി. അപ്പച്ചന്‍, എം.എ. ജോസഫ്, ജി. വിജയമ്മ, പി. ശോഭനകുമാരി, ബി. സുരേഷ് ബാബു, ഗിരീഷ് കല്‍പ്പറ്റ, ഇ.വി. അബ്രഹാം, ഡിന്റോ, ഹര്‍ഷല്‍ കോന്നാടന്‍ എന്നിവര്‍ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *