May 15, 2026

കേരള വെറ്ററിനറി സയന്‍സ് കോണ്‍ഗ്രസ് 17 മുതല്‍

0
Img 20231115 170955
By ന്യൂസ് വയനാട് ബ്യൂറോ

 

കല്‍പ്പറ്റ: ഇന്ത്യന്‍ വെറ്ററിനറി അസോസിയേഷന്‍ കേരള ഘടകത്തിന്റെ നേതൃത്വത്തില്‍ 15-ാമത് കേരള വെറ്ററിനറി സയന്‍സ് കോണ്‍ഗ്രസും അന്തര്‍ദേശീയ സെമിനാറും 17 മുതല്‍ 19 വരെ പൂക്കോട് വെറ്ററിനറി കോളജില്‍ നടത്തും. ‘വെറ്ററിനറി മേഖലയുടെ അതിരില്ലാത്ത ചക്രവാളം’ എന്ന പ്രമേയം അടിസ്ഥാനമാക്കി സംഘടിപ്പിച്ച ശാസ്ത്ര സമ്മേളനം 17ന് രാവിലെ 10.30ന് മൃഗസംരക്ഷണ മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടക സമിതി ഭാരവാഹികളായ ഡോ.എം.കെ. നാരായണന്‍, ഡോ.എസ്.മായ, ഡോ.എം. പ്രദീപ്, ഡോ.ആര്‍. ശെന്തില്‍കുമാര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ഉദ്ഘാടനച്ചടങ്ങില്‍ കേരള വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സസ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ.എം.ആര്‍. ശശീന്ദ്രനാഥ് മുഖ്യാതിഥിയാകും. ടി. സിദ്ദീഖ് എംഎല്‍എ പ്രദര്‍ശനം ഉദ്ഘാടനം ചെയ്യും. ഒ.ആര്‍. കേളു എംഎല്‍എ കോംപെന്‍ഡിയം പ്രകാശനം നിര്‍വഹിക്കും. ജില്ലയിലെ മൂന്നു താലൂക്കുകളില്‍നിന്നു തെരഞ്ഞെടുത്ത ഒന്നു വീതം ക്ഷീര കര്‍ഷകരെ വാഴൂര്‍ സോമന്‍ എംഎല്‍എ ആദരിക്കും. സംസ്ഥാന മൃഗ സംരക്ഷണ ഡയറക്ടര്‍ ഡോ.എ. കൗശികന്‍, ഇന്ത്യന്‍ വെറ്ററിനറി അസോസിയേഷന്‍ പ്രസിഡന്റ് ഡോ.എന്‍. മോഹന്‍, ജനറല്‍ സെക്രട്ടറി ഡോ.ഇ. ഇര്‍ഷാദ് തുടങ്ങിയവര്‍ പങ്കെടുക്കും.

ടെക്‌നിക്കല്‍ സെഷന്‍ ഉദ്ഘാടനം 18ന് രാവിലെ 10ന് കേന്ദ്ര മൃഗ സംരക്ഷണ ഡയറക്ടര്‍ ഡോ.അഭിജിത്ത് മിത്ര നിര്‍വഹിക്കും. ഏഴ വിഭാഗങ്ങളില്‍ ശാസ്ത്ര പ്രബന്ധങ്ങളുടെ അവതരണം ഉണ്ടാകും. കര്‍ഷകര്‍ക്കും വനിതാ സംരംഭകര്‍ക്കുമായി സെമിനാര്‍ പ്രഥമ ദിനത്തില്‍ നടത്തും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *