June 21, 2026

സെന്റ് ജോസഫ്‌സ് കോണ്‍വന്റ് സ്‌കൂള്‍ സുവര്‍ണ ജൂബിലി സമാപനം 17ന്

0
Img 20231115 170726
By ന്യൂസ് വയനാട് ബ്യൂറോ

 

കല്‍പ്പറ്റ: സെന്റ് ജോസഫ്‌സ് കോണ്‍വന്റ് സ്‌കൂളില്‍ സുവര്‍ണ ജൂബിലി ആഘോഷത്തിനു 17ന് മാപനമാകുമെന്ന് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡീന ജോണ്‍, പിടിഎ പ്രസിഡന്റ് പി.എ. ബൈജു, അധ്യാപകരായ സുനില്‍ സെബാസ്റ്റ്യന്‍, ഹൈസിന്ത് ഹര്‍ടിസ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

സമാപന സമ്മേളനം വൈകുന്നേരം നാലിന് കോഴിക്കോട് രൂപത ബിഷപ് ഡോ.വര്‍ഗീസ് ചക്കാലക്കല്‍ ഉദ്ഘാടനം ചെയ്യും. സുവനീര്‍ പ്രകാശനം അദ്ദേഹം നിര്‍വഹിക്കും. കോര്‍പറേറ്റ് മാനേജര്‍ സിസ്റ്റര്‍ ജൂഡി വര്‍ഗീസ് ബിഎസ് അധ്യക്ഷത വഹിക്കും. ടി. സിദ്ദീഖ് എംഎല്‍എ മുഖ്യാതിഥിയാകും. പ്രിന്‍സിപ്പല്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും. മുനിസിപ്പല്‍ ചെയര്‍മാന്‍ മുജീബ് കെയെംതൊടി, ഫാ.സെബാസ്റ്റ്യന്‍ കാരക്കാട്ട്, പിടിഎ പ്രസിഡന്റ് പി.എ. ബൈജു എന്നിവര്‍ പ്രസംഗിക്കും. ലോക്കല്‍ മാനേജര്‍ സിസ്റ്റര്‍ ജോസഫിന്‍ ഷൈലജ സ്വാഗതവും ഹെഡ് ഗേള്‍ സെറിന്‍ ബി ഹബീബ്, ഹെഡ് ബോയ് അഭിജിത്ത് ആനന്ദ് എന്നിവര്‍ നന്ദിയും പറയും.

1973ല്‍ പ്രവര്‍ത്തനം തുടങ്ങിയതാണ് വിദ്യാലയം. നിലവില്‍ 1,200 ഓളം വിദ്യാര്‍ഥികളും 60 അധ്യാപക-അനധ്യാപക ജീവനക്കാരും ഉണ്ട്. കഴിഞ്ഞ നവംബര്‍ 18നായിരുന്നു ആഘോഷത്തിനു തുടക്കം. സുവര്‍ണ ജൂബിലി സ്മാരകമായി പൂര്‍വ വിദ്യാര്‍ഥികളുടെ പിന്തുണയോടെ ഓപ്പണ്‍ സ്റ്റേജ് നിര്‍മിച്ചു. പൂര്‍വ വിദ്യാര്‍ഥി-അധ്യാപക സംഗമം, വിവിധ വിഷയങ്ങളില്‍ ബോധവത്കരണം, കലാകായിക മത്സരങ്ങള്‍ തുടങ്ങിയവ നടത്തി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *