June 21, 2026

അനുസ്മരണ യോഗവും പുഷ്പാർച്ചനയും സംഘടിപ്പിച്ചു

0
Img 20231121 130220
By ന്യൂസ് വയനാട് ബ്യൂറോ

 

കൽപ്പറ്റ: വയനാട് മുൻ എം.പിയും കെ.പി.സി.സി വർക്കിങ് പ്രസിഡന്റും ദീർഘകാലം കെ.പി.സി.സി ജനറൽ സെക്രട്ടറിയുമായിരുന്ന എം.ഐ ഷാനവാസിന്റെ അഞ്ചാം ചരമവാർഷിക ദിനത്തിൽ യൂത്ത് കോൺഗ്രസ്‌ കൽപറ്റ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗവും സംഘടിപ്പിച്ചു. കെ.പി.സി.സി മെമ്പർ പി.പി ആലി അനുസ്മരണ പ്രഭാഷണം നടത്തി. യൂത്ത് കോൺഗ്രസ്‌ കൽപറ്റ മണ്ഡലം പ്രസിഡന്റ്‌ മുഹമ്മദ്‌ ഫെബിൻ അധ്യക്ഷത വഹിച്ചു. കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ ഗിരീഷ് കൽപറ്റ, യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ഹർഷൽ കോന്നാടൻ, സുനീർ ഇത്തിക്കൽ, ആൽബർട്ട് ആന്റണി, മുബാരിഷ് ആയ്യാർ, പ്രതാപ് എ, അർജുൻദാസ്, ഷഫീഖ് റാട്ടക്കൊല്ലി, ഷമീർ എമിലി, ഷൈജൽ ബൈപാസ്, ഷബ്‌നാസ് തന്നാണി, അഫിൻ ദേവസ്യ, ഫൈസൽ തുർക്കി, അർഷാദ് പുത്തൂർവയൽ, വിഷ്ണു മണിയങ്കോട്, അമൽ ചുഴലി തുടങ്ങിയവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *