May 14, 2026

അഡ്വ.എല്‍ദോ വലിയപറമ്പിലിന്റെ ‘സത്യം പറയും, കളവും പറയും, ദൈവം സാക്ഷി’ എന്ന കഥാസമാഹാരം പ്രകാശനം 28ന്

0
Img 20231126 085630
By ന്യൂസ് വയനാട് ബ്യൂറോ

 

കല്‍പ്പറ്റ: അഡ്വ.എല്‍ദോ വലിയപറമ്പിലിന്റെ ‘സത്യം പറയും, കളവും പറയും, ദൈവം സാക്ഷി’ എന്ന കഥാസമാഹാരത്തിന്റെ പ്രകാശനം 28ന് വൈകുന്നേരം അഞ്ചിന് ഹോട്ടല്‍ ഗ്രീന്‍ ഗേറ്റ്‌സില്‍ സാഹിത്യകാരന്‍ ആലങ്കോട് ലീലാകൃഷണന്‍ നിര്‍വഹിക്കും. ബാര്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ നടത്തുന്ന ചടങ്ങില്‍ സിനിമാതാരവുമായ അഡ്വ.ഷുക്കൂര്‍ പുസ്തകം ഏറ്റുവാങ്ങും. എഴുത്തുകാരനും സാമൂഹിക പ്രവര്‍ത്തകനുമായ ഡോ.ഇ.എസ്. രാജേന്ദ്രന്‍ പുസ്തകം പരിചയപ്പെടുത്തും. ഒലീവ് പബ്ലിക്കേഷന്‍സാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്.

ന്യായാധിപന്‍മാര്‍, അഭിഭാഷകര്‍, ഗുമസ്തര്‍, കക്ഷികള്‍ തുടങ്ങിയവരുടെ ജീവിതപശ്ചാത്തലവുമായി ബന്ധമുള്ള 52 കഥകളാണ് സമാഹാരത്തിലുള്ളതെന്നു ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് എ.ജെ. ആന്റണി, സെക്രട്ടറി എം.കെ. അബ്ദുള്‍സലാം, അഭിഭാഷകരായ ടോമി വി. ജോസഫ്, നിഷ എന്‍. ഭാസി, എന്‍.ജെ. ഹനസ്, എഴുത്തുകാരി പി.ജി. ലത എന്നിവര്‍ക്കൊപ്പം വാര്‍ത്താസമ്മേളനത്തില്‍ ഗ്രന്ഥകാരന്‍ പറഞ്ഞു. മുമ്പ് ‘അക്ഷരന്യാസം’ ബ്ലോഗില്‍ പ്രസിദ്ധപ്പെടുത്തിയ കഥകളാണ് പുസ്തക രൂപത്തില്‍ വായനക്കാരില്‍ എത്തിക്കുന്നത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *