May 14, 2026

ലോക എയ്ഡ്സ് ദിനം; ജില്ലയിൽ വിപുലമായ പരിപാടികൾ

0
Img 20231130 091332
By ന്യൂസ് വയനാട് ബ്യൂറോ

 

കൽപ്പറ്റ : ലോക എയ്ഡ്സ് ദിനത്തോടനുബന്ധിച്ച് ആരോഗ്യ വകുപ്പ് ജില്ലയിൽ വിപുലമായ പരിപാടികൾ സംഘടിപ്പിക്കുന്നു. സമൂഹം നയിക്കട്ടെ എന്ന ഈ വർഷത്തെ എയ്ഡ്സ് ദിനസന്ദേശം ഉൾകൊണ്ട് നവംബർ 30ന് വൈകിട്ട് കൽപ്പറ്റ ചുങ്കം വിജയാ പമ്പിന് സമീപം സ്നേഹദീപം തെളിക്കും. കൽപ്പറ്റ മുനിസിപ്പൽ ചെയർമാനും സംഘാടകസമിതി ചെയർമാനുമായ കേയംതൊടി മുജീബ് പരിപാടി ഉദ്ഘാടനം ചെയ്യും. തുടർന്ന് ഫാത്തിമ മാതാ മിഷൻ ഹോസ്പിറ്റലിലെ വിദ്യാർത്ഥികൾ ഫ്ലാഷ് മോബ് അവതരിപ്പിക്കും. ഡിസംബർ ഒന്നിന് രാവിലെ 9 മണിക്ക് കൽപ്പറ്റ പഴയ ബസ്റ്റാൻഡ് പരിസരത്ത് നിന്നും ആരംഭിക്കുന്ന ബോധവൽക്കരണ റാലി എസ്‌ കെ എം ജെ സ്കൂളിൽ സമാപിക്കും. സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ ഉദ്ഘാടനം ചെയ്യും. കൽപ്പറ്റ മുൻസിപ്പൽ ചെയർമാൻ കേയംതൊടി മുജീബ് അധ്യക്ഷനായിരിക്കും. ജില്ലാ കളക്ടര്‍ ഡോ. രേണുരാജ് മുഖ്യാതിഥിയായിരിക്കും. ഡിപിഎം ഡോ.സമീഹ സൈതലി എയ്ഡ്സ് ദിനസന്ദേശം നൽകും. തുടർന്ന് കോഴിക്കോട് മനോരഞ്ജൻ ആർട്സിന്റെ തെരുവ് നാടകവും സുംബാ ഡാൻസും അരങ്ങേറും. പനമരം ഗവ. നേഴ്സിങ് സ്കൂൾ വിദ്യാർത്ഥികൾ ഫാഷ്മോബും അവതരിപ്പിക്കും. ആരോഗ്യ പ്രവര്‍ത്തകര്‍, എച്ച്.ഐ.വി എയ്ഡ്‌സുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍, എയ്ഡ്‌സ് സംഘടനാ പ്രതിനിധികള്‍, നഴ്‌സിങ് വിദ്യാര്‍ത്ഥികള്‍, തുടങ്ങിയവര്‍ പങ്കെടുക്കും.

എയ്ഡ്‌സ് ദിനാചരണ പരിപാടികള്‍ സംഘടിപ്പിക്കുന്നതിനോടനുബന്ധിച്ച് ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ജില്ലാതല സംഘാടക സമിതി യോഗം ചേര്‍ന്നു. കൽപ്പറ്റ മുൻസിപ്പൽ ചെയർമാൻ കെ.എം മുജീബ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. പി. ദിനീഷ്, ഡിപിഎം ഡോ.സമീഹ സൈതലവി, ജില്ലാ എയ്ഡ്സ് കൺട്രോൾ ഓഫീസർ ഡോ. ഷിജിൻ ജോൺ ആളൂർ, ജില്ലാ മാസ്സ് മീഡിയ ഓഫീസർ ഹംസ ഇസ്മാലി തുടങ്ങിയവര്‍ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *