September 19, 2026

സെന്റ് ജോസഫ്സ് ടി.ടി.ഐയിൽ ‘കായികമിത്രം’ പദ്ധതിക്ക് തുടക്കം

0
IMG_20260919_102645
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: കേരള സർക്കാരിന്റെ 100 ദിന കർമ്മപദ്ധതിയുടെ ഭാഗമായി വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കായിക പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്ന ‘കായികമിത്രം’ പദ്ധതിക്ക് സെന്റ് ജോസഫ്സ് ടി.ടി.ഐ മാനന്തവാടിയിൽ തുടക്കമായി. മാനന്തവാടി നഗരസഭ വാർഡ് കൗൺസിലർ  ജോൺ കല്ലമാക്കൽ പദ്ധതി ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പാൾ കെ. ജെ. ബെന്നി സ്വാഗതം ആശംസിച്ചു. വിദ്യാർത്ഥികളുടെ പഠനത്തോടൊപ്പം അവരുടെ ശാരീരികവും മാനസികവുമായ ആരോഗ്യം ഉറപ്പാക്കുന്നതിലും കായിക പ്രവർത്തനങ്ങൾക്ക് വലിയ പങ്കുണ്ടെന്ന് അദ്ദേഹം പറഞ്ഞു. “കായികരംഗത്ത് കുട്ടികളുടെ കഴിവുകൾ കണ്ടെത്തുന്നതിനും വളർത്തുന്നതിനും, ആരോഗ്യകരമായ ജീവിതശൈലി രൂപപ്പെടുത്തുന്നതിനും ‘കായികമിത്രം’ പോലുള്ള പദ്ധതികൾ ഏറെ സഹായകരമാണ്. എല്ലാ കുട്ടികളെയും കായിക പ്രവർത്തനങ്ങളുടെ ഭാഗമാക്കുകയാണ് ലക്ഷ്യം” എന്നും അദ്ദേഹം വ്യക്തമാക്കി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *