മാനദണ്ഡങ്ങൾ പാലിക്കാത്ത സ്കാനിംഗ് സെൻ്ററുകൾക്കെതിരെ നടപടിയില്ലെന്ന്
മാനന്തവാടി: മാനദണ്ഡങ്ങൾ പാലിക്കാത്ത സ്കാനിംഗ് സെൻ്ററുകൾക്കെതിരെ നടപടിയില്ലെന്ന് ആക്ഷേപം.
നഗരത്തിൽ ഒരു മാനദണ്ഡവും പാലിക്കാതെ പ്രവർത്തിക്കുന്ന സ്കാനിങ് സെന്ററുകൾക്കെതിരെ നടപടിയെടുക്കാൻആരോഗ്യവകുപ്പ് തുനിയുന്നില്ലത്രെ. പൊലീസ് നടത്തിയ പരിശോധനയിൽ സ്ഥാപന അധികൃതർക്ക് സ്കാനിങ് ലൈസൻസ് ഹാജരാക്കാൻ കഴിഞ്ഞില്ലെന്നാണ് സൂചന.
ഇതേ തുടർന്നാണ് അനധികൃതമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ അടച്ചുപൂട്ടാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ജില്ല മെഡിക്കൽ ഓഫിസർക്ക് കത്ത് നൽകിയത്. കത്ത് നൽകി രണ്ടാഴ്ച പിന്നിട്ടെങ്കിലും ആരോഗ്യവകുപ്പ് ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. അതേസമയം, കൽപറ്റയിലെ സ്കാനിങ് കേന്ദ്രം അധികൃതർ പൂട്ടിക്കുകയും ചെയ്തു. സ്കാനിംഗ് സെൻററും ആരോഗ്യ വകുപ്പിലെ ചിലരുമായുള്ള ബന്ധങ്ങളാണത്രെ നടപടി വൈകുന്നതിന് തടസം





Leave a Reply