September 6, 2026

നവീകരിച്ച കമ്പ്യൂട്ടർ ലാബിൻ്റെ ഉദ്ഘാടനം നിർവഹിച്ചു

0
Img 20231213 094107
By ന്യൂസ് വയനാട് ബ്യൂറോ

 

നടവയൽ: സി എം കോളേജ് ഓഫ് ആർട്സ് ആൻ്റ് സയൻസിലെ നവീകരിച്ച അത്യാധുനിക കമ്പ്യൂട്ടർ ലാബിൻ്റെ ഉദ്ഘാടനം സി എം സെൻ്റർ ജനറൽ സെക്രടറി ടി കെ അബ്ദുറഹ്മാൻ ബാഖവി നിർവഹിച്ചു. പുതിയ കാല സാങ്കേതിക വിദ്യകൾ സാമൂഹിക പുരോഗതിക്കും മനുഷ്യൻ്റെ സർഗ്ഗ ശേഷി ക്രിയാത്മക മായി സമാഹരികുന്നത്തിനും വിദ്യാർത്ഥികൾ ഉപയോഗിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.ചടങ്ങിൽ സി എം കോളേജ് ഡയറക്ടർ ടി കെ സൈനുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു.കോളേജ് പ്രിൻസിപ്പൽ ഇൻ ചാർജ് സഹദ് കെ പി , സി എം സെൻ്റർ ഫിനാൻസ് സെക്രടറി എൻ അബൂബക്കർ, പൊതു പ്രവർത്തകൻ ടി കെ മുഹമ്മദ്, ഐ ക്യു എ സി കോർഡിനേറ്റർ ജാബിർ അലി ,കോളേജ് അക്കാദമിക് കോർഡിനേറ്റർ സുമയ്യ യു ,സ്റ്റാഫ് സെക്രട്ടറി രജിത പി ആർ എന്നിവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *