ബെസ്റ്റ് ഓഫ് ഇന്ത്യ ലോക റെക്കോർഡ് കരസ്ഥമാക്കി പെരിക്കല്ലൂർ സ്വദേശി വി.എസ് വിജയകുമാർ
പുൽപ്പള്ളി: നാട്ടുകലാകാരക്കൂട്ടം സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ കേരളത്തിലെ702 ഓളം കലാകാരന്മാരെ അണിനിരത്തിക്കൊണ്ട് ഒരു മണിക്കൂർ ഒരേ താളത്തിൽ തുടി വായിച്ച് “അറബുട്ടാ ളു” എന്ന പ്രോഗ്രാമിലൂടെ ബെസ്റ്റ് ഓഫ് ഇന്ത്യ ലോക റെക്കോർഡ് കരസ്ഥമാക്കി പെരിക്കല്ലൂർ സ്വദേശിയായ വിഎസ് വിജയകുമാർ നാട്ടുകലാകാര കൂട്ടം സംസ്ഥാന പ്രസിഡണ്ട് രമേഷ് കരിന്തല കൂട്ടത്തിൽ നിന്ന് സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി. കഴിഞ്ഞ 25 വർഷങ്ങളായി നാടൻപാട്ട് രംഗത്തും, ഗാനമേള വേദികളിലും സജീവമാണ് ഈ കലാകാരൻ. ഗോത്ര കലാരൂപങ്ങളായപരുന്താട്ടം, വട്ട മുടി, മയിലാട്ടം, തെയ്യം കോലം എന്നിവ വേദികളിൽ അവതരിപ്പിച്ചു വരുന്നു. വയനാട് കലാക്ഷേത്രം” നാവ് “നാടൻ പാട്ടുകൾ എന്ന കലാസമിതി സ്വന്തമായി രൂപീകരിച്ച് പ്രവർത്തിച്ചുവരുന്നു. കൂടാതെ നിരവധി ആൽബങ്ങളിൽ പാടാനുള്ള അവസരങ്ങളും ഈ കലാകാരന് ലഭിച്ചിട്ടുണ്ട്.





Leave a Reply