May 7, 2026

ഗുരുതരാവസ്ഥയിൽ കെഎസ്ആർടിസി ബസിൽ ആശുപത്രിയിലെത്തിച്ച അഖിൽ രാജ് മരണത്തിന് കീഴടങ്ങി

0
Img 20231220 221749
By ന്യൂസ് വയനാട് ബ്യൂറോ

 

മാനന്തവാടി : രക്തധമനിയിൽ വീക്കം ബാധിച്ച് അമിത രക്തസ്രാവമായി ചികിത്സയിൽ ക ഴിയുകയായിരുന്ന തൃശിലേരി ആനപ്പാറ താനിവിള വീട്ടിൽ അഖിൽ രാജ് (28) മരണപ്പെട്ടു. ചികിത്സാർത്ഥം കോഴിക്കോട് മെഡിക്കൽ കോളേജിലായി രുന്ന അഖിൽ രാജ് കെഎസ്ആർടിസി ബസ്സിൽ തിരിച്ചു വരുന്നവഴി മാനന്ത വാടി ടൗണിലെത്തിയപ്പോൾ ബസ്സിൽവെച്ച് ചോര ഛർദിക്കുകയായിരുന്നു. ഉടൻ തന്നെ ഡ്രൈവർ പ്രശാന്ത്കുമാറിൻ്റെയും, കണ്ടക്ടർ വി.ടി ദീപുവിന്റേ യും നേതൃത്വത്തിൽ അഖിലിനെ അതേ ബസ്സിൽ മാനന്തവാടി മെഡിക്കൽ കോളേജിലെത്തിച്ചുവെങ്കിലും മരിക്കുകയായിരുന്നു. രാജൻ സുശീല ദമ്പ തികളുടെ മകനാണ് അഖിൽ രാജ്. അജു രാജ് ഏകസഹോദരനാണ്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *