മദീനത്തുനസ്വീഹ സ്വലാത്ത് വാർഷികം നാളെ
മാനന്തവാടി: പള്ളിക്കൽ മദീനത്തുനസ്വീഹയിൽ മാസംതോറും നടത്തിവരാറുള്ള സ്വലാത്ത് മജ്ലിസിന്റെ വാർഷികം നാളെ രാത്രി 7 മണിക്ക് നടക്കുന്നു.
വാർഷിക പരിപാടിയിൽ കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി ബദറുസാദാത്ത് സയ്യിദ് ഇബ്രാഹിം ഖലീൽ ബുഖാരി തങ്ങൾ നേതൃത്വം നൽകും.
ശൈഖുനാ ഹസ്സൻ ഉസ്താദ്, സയ്യിദ് അബൂബക്കർ ചെറിയകോയ തങ്ങൾ, സയ്യിദ് ഹാഷിം തങ്ങൾ, കെ ടി മമ്മൂട്ടി ഫൈസി, അബൂബക്കർ ബുഖാരി തുടങ്ങിയവർ സംബന്ധിക്കും. ആത്മീയ ഉൽബോധന പ്രഭാഷണം ഇബ്രാഹിം സഖാഫി താത്തൂർ നടത്തും.





Leave a Reply