August 24, 2026

കാട്ടാന ശല്യത്തില്‍ പൊറുതുമുട്ടി മക്കിമല ആറാം നമ്പര്‍ കോളനിവാസികള്‍.

0
Img 20231231 131421
By ന്യൂസ് വയനാട് ബ്യൂറോ

മക്കിമല: കാട്ടാന ശല്യത്തില്‍ പൊറുതുമുട്ടി കഴിയുകയാണ് മക്കിമല ആറാം നമ്പര്‍ കോളനിവാസികള്‍. കഴിഞ്ഞ 20 ദിവസമായി പ്രദേശത്ത് തമ്പടിച്ച കാട്ടാന തെങ്ങുകളും വാഴകളും നശിപ്പിച്ചു. പ്രദേശത്തെ പഞ്ചമി പ്രവീണിന്റെ വീട്ടിലേക്ക് ചീറിയടുത്ത കാട്ടാന മുറ്റത്ത് നിര്‍ത്തിയിട്ട ഓട്ടോറിക്ഷ മറിച്ചിട്ടു. തലനാരിഴക്കാണ് കുടുംബം രക്ഷപ്പെട്ടത്. കൂടാതെ പ്രവീണിന്റെയും, അയല്‍വാസി ബാബുവിന്റേയും പറമ്പിലെ തെങ്ങ്, വാഴ എന്നിവ നശിപ്പിച്ചു. പ്രദേശത്ത് ഫെന്‍സിംഗ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും കാലപഴക്കത്താല്‍ കേടുപാടുകള്‍ സംഭവിച്ചതിനാല്‍ ഫലപ്രദമല്ലാത്തതാണ് കാട്ടാനയിറങ്ങാന്‍ കാരണമാകുന്നത്. കാട്ടാന ശല്യത്തില്‍ നിന്നും ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കണമെന്നാണ് കോളനിവാസികളുടെ ആവശ്യം.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *