പത്മപ്രഭ പാട്ടരുവി ഞായറാഴ്ച എം.പി. വീരേന്ദ്രകുമാർ ഹാളിൽ
കൽപ്പറ്റ : കൈനാട്ടി പത്മപ്രഭ പൊതു പ്രന്ഥാലയത്തിന്റെ പ്രതിമാസ പരിപാടികളിലൊന്നായ പാട്ടരുവി ഞായറാഴ്ച 4.30-ന് എം.പി. വീരേന്ദ്രകുമാർ ഹാളിൽ നടക്കും. മലയാള സിനിമാ ലോകത്തെ നിത്യഹരിത നായകൻ പ്രേംനസീറിന്റെ ചരമവാർഷികത്തോടനുബന്ധിച്ച് അദ്ദേഹത്തെ അനുസ്മരിക്കുന്നതായിരിക്കും ഇത്തവണത്തെ പാട്ടരുവി. സംസ്ഥാന സർക്കാരിന്റെ ഡോ. ബി.ആർ. അംബേദ്കർ മാധ്യമ അവാർഡ് ജേതാവ് മാതൃഭൂമി കൽപറ്റ ബ്യൂറോയിലെ റിപ്പോർട്ടർ നീനു മോഹൻ മുഖ്യാതിഥിയായി പങ്കെടുക്കും. മുൻകൂട്ടി പേർ റജിസ്റ്റർ ചെയ്തവർക്കു മാത്രമാണ് പാടാൻ അവസരമുണ്ടാവുകയെന്ന് പത്മപ്രഭ പൊതു ഗ്രന്ഥാലയം പാട്ടരുവി ജന. കൺവീനർ എസ്.സി. ജോൺ അറിയിച്ചു.





Leave a Reply