May 9, 2026

ഉമ്മൻചാണ്ടി ചാരിറ്റബിൾ ഫോറം പ്രവർത്തനോദ്ഘാടനം ഏഴിന് 

0
Eidgobx45978
By ന്യൂസ് വയനാട് ബ്യൂറോ

മേപ്പാടി: ഉമ്മൻ ചാണ്ടി ചാരിറ്റബിൾ ഫോറത്തിൻ്റെ പ്രവർത്തനോദ്ഘാടനം 7 നു വൈകുന്നേരം 4 മണിക്ക് മേപ്പാടി അക്ഷരം ഗ്രന്ഥശാലയിൽ ടി. സിദ്ധീഖ് എം.എൽ.എ നിർവഹിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ജീവകാരുണ്യ മേഖലയിൽ സേവനം അനുഷ്ഠിക്കുക എന്ന ലക്ഷ്യത്തോടെ രജിസ്റ്റർ ചെയ്ത് പ്രവർത്തനമാരംഭിക്കുന്ന സംഘത്തിൽ നിന്നു രോഗികൾക്ക് ആവശ്യമായ ഏതു സേവനത്തിനും, വീൽചെയർ -എയർബെഡ്, വാട്ടർ ബെഡ്, ഓക്സിജൻ സിലിണ്ടർ പോലുള്ള വസ്തുക്കൾക്കും എപ്പോഴും ബന്ധപ്പെടാവുന്നതാണെന്ന് കൺവീനർ കെ.പി. ഹൈദറലി, ചെയർമാൻ കെ.പി. യൂനിസ്, കോർഡിനേറ്റർ പി.ഇ.ഷംസുദ്ദീൻ, ട്രഷറർ റെജി ജേക്കബ് എന്നിവർ അറിയിച്ചു. പാലിയേറ്റീവ് കെയർ രംഗത്ത് പ്രത്യേകം പരിശീലനം നേടിയ 40 വൊളൻ്റിയർമാർ സംഘടനയ്ക്കുണ്ട്. ഇവരുടെ സേവനവും സദാസമയവും ലഭ്യമായിരിക്കും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *