അവലോകന യോഗം ചേർന്നു
കല്‍പ്പറ്റ: പ്രത്യേക ദുര്‍ബല ഗോത്രവര്‍ഗക്കാരുടെ ക്ഷേമത്തിന് കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന പിഎം ജന്‍മന്‍ പദ്ധതിയുടെ ജില്ലയിലെ പുരോഗതി കളക്ടര്‍ ഡോ.രേണുരാജിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം അവലോകനം ചെയ്തു. പദ്ധതിയുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകള്‍ ഇതിനകം സ്വീകരിച്ച നടപടികള്‍ ചര്‍ച്ച ചെയ്തു. പ്രത്യേക ദുര്‍ബല ഗോത്ര വിഭാഗങ്ങളുടെ സാമൂഹിക, സാമ്പത്തിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനു കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച പദ്ധതിയാണ് പിഎം ജന്‍മന്‍. സുരക്ഷിത പാര്‍പ്പിടം, ശുദ്ധജലം, ശുചിത്വം, വിദ്യാഭ്യാസം, ആരോഗ്യം, പോഷകാഹാരം, റോഡ് സംവിധാനം, ടെലികോം കണക്ടിവിറ്റി, സുസ്ഥിര ഉപജീവന സാധ്യതകള്‍ ഒരുക്കല്‍ തുടങ്ങിയവ പദ്ധതി ലക്ഷ്യമാണ്. പദ്ധതി ഗുണഭോക്താക്കളുമായി 15ന് പ്രധാനമന്ത്രി ഓണ്‍ലൈനായി സംവദിക്കും. ജില്ലയില്‍ കാട്ടുനായ്ക്ക വിഭാഗത്തിലെ 18,072 അംഗങ്ങള്‍ പദ്ധതി ഗുണഭോക്താക്കളാണ്. സബ് കളക്ടര്‍ മിസല്‍ സാഗര്‍ ഭരത്, വിവിധ വകുപ്പ് മേധാവികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.





Leave a Reply