May 9, 2026

സാമൂഹ്യ പ്രതിബദ്ധതയു ള്ള പദ്ധതികൾ നടപ്പിലാക്കും, ഇന്ത്യന്‍ ഡെന്‍റൽ അസോസിയേഷൻ, സംസ്ഥാന സമ്മേളനം സമാപിച്ചു:

0
Img 20240108 Wa0013
By ന്യൂസ് വയനാട് ബ്യൂറോ

 

ബത്തേരി: സാമൂഹ്യ പ്രതിബദ്ധതയു ള്ള പദ്ധതികൾ നടപ്പിലാക്കുമെന്ന ക്രിയാത്മകമായ തീരുമാനമെടുത്ത് സംസ്ഥാന ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ സംസ്ഥാന സമ്മേളനം സമാപിച്ചു.ഇന്ത്യന്‍ ഡെന്‍റല്‍ അസോസിയേഷൻ സംസ്ഥാന ശാഖയുടെ പ്രസിഡന്‍റായി കേരള ഡെന്‍റൽ കൗൺസിൽ അംഗം ആയ ഡോ.ടെറി തോമസ് ഇടത്തൊട്ടി ചുമതലയേറ്റു. സെക്രട്ടറിയായി ഡോ. ദീപു തിരഞ്ഞെടുത്തു.ലോകാരോഗ്യ സംഘടന നിർദ്ദേശിച്ചിട്ടുള്ള 1:7500 എന്ന ഡോക്ടർ രോഗി അനുപാദത്തേക്കാള്‍ 1:2200 എന്നതാണ് കേരളത്തിലെ ദന്ത ഡോക്ടർ – രോഗി അനുപാതം. ഇതോടൊപ്പം സമൂഹത്തിലെ ദന്ത ബോധവൽക്കരണ അവബോധത്തിന്‍റെ കുറവ് ഈ മേഖലയിലെ സന്തുലിതാവസ്ഥയെ ഭാവിയിൽ പ്രതിസന്ധിയിലേക്ക് നയിക്കും. സർക്കാരിന്‍റെ സവിശേഷ ശ്രദ്ധ പതിയേണ്ട ഒരു മേഖലയാണിത്. സർക്കാരിൽ സമ്മർദ്ദം ചെലുത്തി ഒരു ദന്താരോഗ്യ നയം കൊണ്ടുവരാനുള്ള ശ്രമം പ്രസിഡന്‍റ് എന്ന നിലയിൽ നടത്തുമെന്ന് ഡോ.ടെറി അറിയിച്ചു.

അതോടൊപ്പം ഒരു സംഘടന എന്ന നിലയിൽ അതിന്‍റെ സാമൂഹിക പ്രതിബദ്ധത ഉറപ്പുവരുത്തുന്ന പദ്ധതികളായ ദന്ത സംരക്ഷണ ബോധവത്കരണത്തിനായുള്ള സൗജന്യ ഡെന്‍റൽ ക്യാമ്പുകള്‍, അനാഥാലയങ്ങളിൽ സൗജന്യ ഡെന്‍റൽ പ്രോഗ്രാമുകള്‍, ഡെന്‍റൽ ക്ലിനിക്കുകള്‍ സോളാർ സംവിധാനത്തിലേക്ക് മാറ്റുന്നതിനായുള്ള പ്രവർത്തനങ്ങള്‍, സ്കൂളുകള്‍ തോറും കുട്ടികളുടെ ദന്ത ശുചിത്വം ലക്ഷ്യമിട്ട് ബ്രഷിംഗ് ക്യാമ്പുകള്‍ തുടങ്ങി പുതുവർഷം പുതിയ തീരുമാനങ്ങളുമായി ഇന്ത്യന്‍ ഡെന്‍റൽ അസോസിയേഷൻ ഒപ്പമുണ്ടാകുമെന്ന് ഡോ.ടെറി വ്യക്തമാക്കി.

 

അനാഥാലയങ്ങളിൽ ഡെന്‍റൽ ക്ലിനിക്കുകള്‍ സമൂഹത്തിൽ ദന്തശുചിത്വത്തിന്‍റെ പ്രാധാന്യം മനസ്സിലാക്കുന്നതിന്‍റെ ഭാഗമായി ദന്ത ശുചിത്വ ബോധവൽക്കരണ സന്ദേശവുമായി സൈക്ലത്തോൺ, മാരത്തോൺ എന്നിവയും ഇന്ത്യന്‍ ഡെന്‍റൽ അസോസിയേഷൻ ഈ വർഷം നടത്തുന്നതായി ഡോ. ടെറി അറിയിച്ചു. ക്ലിനിക്കുകളിൽ എനർജി ഓഡിറ്റ് നടത്തും. അനാഥാലയങ്ങളിലും വയോജന പരിപാലന കേന്ദ്രങ്ങളിലും ക്ലിനിക്കുകള്‍ ആരംഭിക്കുന്നതിനായുള്ള സഹായങ്ങള്‍ ലഭ്യമാക്കും. സ്കൂളുകളിൽ കുട്ടികള്‍ക്കിടയിൽ ദന്തശുചിത്വം ലക്ഷ്യമിട്ട് പ്രത്യേകം ചൈൽഡ് ഡെന്‍റൽ ബോധവൽകരണ ക്ലാസുകള്‍ നടത്തും. സമൂഹത്തിൽ കുറ്റകൃത്യങ്ങള്‍ തടയുന്നതിന്‍റെ ഭാഗമായി പോലീസുകാരോടൊപ്പം ചേർന്ന് ഇന്ത്യന്‍ ഡെന്‍റൽ അസോസിയേഷന്‍റെ കീഴിലുള്ള ഡെന്‍റൽ ക്ലിനിക്കുകളിൽ സർവൈലൻസ് ക്യാമറകള്‍ സ്ഥാപിക്കും. പല്ല് നന്നായാൽ പാതി നന്നായി’വായിലെ അർബുദ ബാധ പ്രാരംഭത്തിലെ കണ്ടെത്തുന്നതിനായി സൗജന്യ ക്യാൻസർ ഡിറ്റക്ഷൻ ക്യാമ്പുകള്‍ ആശുപത്രികളിൽ സംഘടിപ്പിക്കും. പല്ല് നന്നായാൽ പാതി നന്നായി എന്ന ആശയം മുൻ നിർത്തി ദന്ത ശുചിത്വമില്ലായ്മ മൂലമുള്ള ഹൃദയ രോഗങ്ങള്‍, പ്രമേഹം ഇവയെ കുറിച്ചും വൃക്ക, കരള്‍ എന്നിവയുടെ പ്രവർത്തനങ്ങളെ താളം തെറ്റിക്കുന്ന ജീവിതശൈലികളേയും ആഹാര രീതികളേയും കുറിച്ചും ബോധവത്കരണം നടത്തും. പുകയില വിരുദ്ധ ദിന ക്യാമ്പുകള്‍, കേരള പോലീസിന്‍റെ സഹകരണത്തോടെ റാപ്പിഡ് ഫോഴ്സ് ഓൺ കോള്‍ തുടങ്ങിയ പദ്ധതികളും ഇന്ത്യന്‍ ദന്തല്‍ അസോസിയേഷൻ ലക്ഷ്യമിടുന്നതായി ഡോ. ടെറി പറഞ്ഞു.

സേലം വിനായക മിഷൻസ് ശങ്കരാചാര്യർ ഡെന്‍റൽ കോളേജിൽ നിന്ന് ബിഡിഎസ്, ചെന്നൈ മീനാക്ഷി അമ്മാൾ ഡെന്‍ൽ കോളേജിൽ നിന്ന് എംഡിഎസ് കരസ്ഥമാക്കിയ ഡോ.ടെറി 22 വർഷത്തോളമായി ഓര്‍ത്തഡോണ് ടിസ്റ്റ് ആയി കാക്കനാടും കുറുപ്പംപടിയിലും ഡെന്‍റൽ ക്ലിനിക്ക് നടത്തുന്നുണ്ട്. മാർ ബസേലിയോസ് ഡെന്‍റൽ കോളേജിൽ ഓർത്തോഡോന്‍റിക്സ് ആന്‍ഡ് ഡെന്‍റോഫേഷ്യൽ ഓർത്തോപീഡിക്സ് വിഭാഗം പ്രൊഫസറും എറണാകുളം ലിസി ആശുപത്രിയിൽ കൺസള്‍ട്ടന്‍റ് ഓർത്തോ ഡെന്‍റിസ്റ്റുമാണ്.

ഇടത്തൊട്ടിയിൽ വീട്ടിൽ തോമസ് ഇടത്തൊട്ടിയുടേയും ലീല തോമസിന്‍റേയും മകനാണ് ഡോ. ടെറി. ഭാര്യ ഡോ.കാരോളിൻ ടെറി (ഡെന്‍റൽ സർജൻ), മക്കള്‍ ഐറിൻ എൽസ ടെറി, ജെഫ്രിൻ ടോം ടെറി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *