പരിഷത്ത് മേഖല സമ്മേളനം നടത്തി
വെള്ളമുണ്ട:കേരള ശാസ്ത്രസാഹിത്യ പരിഷത്ത് മാനന്തവാടി മേഖലാ വാർഷികസമ്മേളനം പബ്ലിക് ലൈബ്രറി വെള്ളമുണ്ട ഹാളിൽ നടന്നു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യസ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉത്ഘാടനം നിർവഹിച്ചു. മേഖലാ പ്രസിഡന്റ് കെ കെ സുരേഷ്കുമാറിന്റെ അധ്യക്ഷതയിൽ മേഖലാ സെക്രട്ടറി റിപ്പോർട്ട് അവതരിപ്പിച്ചു., ജില്ലാ പ്രസിഡന്റ് ടി പി സന്തോഷ്, പി ആർ മധുസൂദനൻ,മണികണ്ഠൻ മാസ്റ്റർ,വി കെ മനോജ്, എം മുരളി മാസ്റ്റർ,കേന്ദ്ര നിർവാഹക സമിതി അംഗം പി സുരേഷ് ബാബു, കെ പി സുനിൽകുമാർ,ത്രേസ്സ്യ എം ജെ, വൈശാഖ്, പ്രവീൺ പ്രകാശ്, വസന്തകുമാരി എന്നിവർ സംസാരിച്ചു.സ്വാഗതസംഘം ചെയർമാൻ അനിൽ കുമാർ സ്വാഗതം പറഞ്ഞു. മിഥുൻ മുണ്ടക്കൽ നന്ദി പറഞ്ഞു.





Leave a Reply