May 9, 2026

താളൂർ യാക്കോബായ പള്ളിയിൽ ദൈവമാതാവിൻ്റെ ഓർമ്മപ്പെരുന്നാൾ  ജനുവരി 11, 12, 13 ന്

0
Img 20240110 193914
By ന്യൂസ് വയനാട് ബ്യൂറോ

 

താളൂര്‍: നീലഗീരി താളൂര്‍ സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയില്‍ പരിശുദ്ധ ദൈവമാതാവിന്റെ ഓര്‍മ്മപ്പെരുന്നാളും ആദ്യഫല ശേഖരണവും ഇടവകദിനവും ഭക്തസംഘനകളുടെ സംയുക്തവാർഷികവും 2024 ജനുവരി 11, 12, 13 (വ്യാഴം, വെള്ളി, ശനി) തീയതികളില്‍ മലബാര്‍ ഭദ്രാസനാധിപൻ അഭിവന്ദ്യ ഗീവർഗ്ഗീസ് മോർ സ്തേഫാനോസ് മെത്രാപ്പോലീത്തായുടെ പ്രധാന കാർമ്മികത്വത്തിലും  വൈദീകരുടെ സഹ കാര്‍മ്മികത്വത്തിലും ആഘോഷിക്കുന്നു. രോഗങ്ങളാലും മറ്റ് പ്രയാസങ്ങളാലും ദൈവാലയത്തിൽ കടന്നുവരുവാൻ സാധിക്കാത്തവർക്ക് വിശുദ്ധ കുർബ്ബാനയിൽ പങ്കാളികളാകുന്നതിനുവേണ്ടി ജനുവരി 12-ാം തീയതി വെള്ളിയാഴ്ച “കാരുണ്യസ്പർശം” 2024 നടത്തപ്പെടുന്നു.

വികാരി ഫാ.ഡോ.മത്തായി അതിരംപുഴയിൽ, ട്രസ്റ്റി ബിജു ജോർജ്ജ് അമ്പലപ്പാട്ട്, സെക്രട്ടറി ജോർജ്ജ് മുള്ളൻകോരത്ത്, ജോ. സെക്രട്ടറി സണ്ണി ഐക്കരക്കുന്നത്ത്, ജനറൽ കൺവീനർ സിജോ പീറ്റർ ഐക്കരക്കുന്നത്ത്, പബ്ലിസിറ്റി കൺവീനർ സരിൽ വർഗ്ഗീസ് മേച്ചേരിൽ എന്നിവർ പത്രക്കുറിപ്പിൽ അറിയിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *