May 20, 2024

എന്റെ ക്ഷയരോഗ മുക്ത പഞ്ചായത്ത്: ജനപ്രതിനിധികള്‍ക്ക് പരിശീലനം നല്‍കി

0
Img 20240110 184118

 

മുട്ടിൽ : പ്രധാനമന്ത്രി ടിബി മുക്ത് ഭാരത് അഭിയാന്‍ പദ്ധതിയിലെ ‘എന്റെ ക്ഷയരോഗ മുക്ത പഞ്ചായത്ത്’ പരിപാടിയുടെ ഭാഗമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ക്ക് പരിശീലന പരിപാടി സംഘടിപ്പിച്ചു. മുട്ടില്‍ ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്തു. കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.

2025 ഓടെ രാജ്യത്തെ ക്ഷയരോഗമുക്തമായി പ്രഖ്യാപിക്കുക എന്നതാണ് ലക്ഷ്യം. ജനപങ്കാളിത്തത്തോടെ ക്ഷയരോഗ പ്രതിരോധ നിവാരണ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടപ്പിലാക്കുന്നതിന് തദ്ദേശ ജനപ്രതിനിധികളെ പ്രാപ്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിശീലനം സംഘടിപ്പിച്ചത്. ഓരോ പഞ്ചായത്ത് പരിധിയിലെയും ക്ഷയരോഗലക്ഷണങ്ങളുള്ളവരെ നേരത്തെ തന്നെ കണ്ടെത്തുകയും ചികിത്സയും തുടര്‍ചികിത്സയും ഉറപ്പുവരുത്തുകയും ക്ഷയരോഗം മൂലമുള്ള മരണങ്ങള്‍ ഇല്ലാതാക്കുകയും ചെയ്ത് ക്ഷയരോഗ മുക്ത പഞ്ചായത്തായി പ്രഖ്യാപിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. ക്ഷയരോഗ മുക്ത ഗ്രാമപഞ്ചായത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പങ്ക് എന്ന വിഷയത്തില്‍ ജില്ലാ ക്ഷയരോഗ ഓഫീസര്‍ ഡോ ഷിജിന്‍ ജോണ്‍ ആളൂര്‍, ബത്തേരി താലൂക്ക് ആശുപത്രിയിലെ പള്‍മണോളജി വിഭാഗം ജൂനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ എബ്രഹാം ജേക്കബ് , സ്റ്റാറ്റിസ്റ്റിക്കല്‍ അസിസ്റ്റന്റ് സലീം എന്നിവര്‍ പരിശീലനം നല്‍കി.

ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ ശ്രീദേവി ബാബു, അനസ് റോസ്‌ന സ്റ്റെഫി, ഇ.കെ രേണുക, പി ബാലന്‍, പി.പി. രനീഷ്, വി.ജി ഷിബു, കെ.ബാബു, എം.വി വിജേഷ്, വി.എന്‍ ശശീന്ദ്രന്‍, കെ.ഇ വിനയന്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ അസ്മ, കല്‍പ്പറ്റ ബ്ലോക് പഞ്ചായത്ത് സെക്രട്ടറി പ്രദീപന്‍, കല്‍പ്പറ്റ ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന യൂണിറ്റ് പ്രൊജക്ട് ഡയറക്ടര്‍ സി.കെ അജീഷ്, ജില്ലാ എജ്യുക്കേഷന്‍ ആന്റ് മീഡിയ ഓഫീസര്‍ ഹംസ ഇസ്മാലി, സീനിയര്‍ ട്രീറ്റ്‌മെന്റ് സൂപ്പര്‍വൈസര്‍ പി.എസ്. ശാന്തി, ഡെപ്യൂട്ടി ജില്ലാ എജ്യുക്കേഷന്‍ ആന്റ് മീഡിയ ഓഫീസര്‍ കെ.എം മുസ്തഫ, വാഴവറ്റ കുടുംബാരോഗ്യ കേന്ദ്രം ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ബേസില്‍ വര്‍ഗീസ്, ജില്ലാ ടിബി എച്ച്‌ഐവി കോഡിനേറ്റര്‍ ജോണ്‍സണ്‍, സീനിയര്‍ ടിബി ലബോറട്ടറി സൂപ്പര്‍വൈസര്‍ കെ.പി ധന്യ, ടിബി ഹെല്‍ത്ത് വിസിറ്റര്‍ വി.കെ അശ്വതി, ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ എം.എസ് സുബിത തുടങ്ങിയവര്‍ സംസാരിച്ചു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *