July 10, 2026

കേരള ബാങ്ക് എംപ്ലോയീസ് കോൺഗ്രസ് ജാഥയ്ക്ക് മാനന്തവാടിയിൽ സ്വീകരണം നൽകി

0
Img 20240111 205034
By ന്യൂസ് വയനാട് ബ്യൂറോ

 

മാനന്തവാടി: സർക്കാർ നിതി നിഷേധത്തിന് എതിരെ, കേരളാ ബാങ്ക് ജീവനക്കാർ തുടർ പ്രക്ഷോഭങ്ങളുടെ ഭാഗമായി സംസ്ഥാന തലത്തിൽ റീജിയണുകൾ കേന്ദ്രീകരിച്ച് നടത്തുന്ന വാഹനജാഥയ്ക്ക് മാനന്തവാടിയിൽ സ്വീകരണം നൽകി 2024 ഫെബ്രവരി 2,3 തിയ്യതികളിൽ നടക്കുന്ന ദ്വിദിന പണിമുടക്ക് മാർച്ച് 24 മുതൽ നടക്കുന്ന അനിശ്ചിതകാല പണിമുടക്കിൻ്റെ പ്രചരണർത്ഥമാണ് ജാഥ സംഘടിപ്പിച്ചത്.കുടിശ്ശിക ക്ഷാമബത്ത അനുവദിക്കുക, ശമ്പള പരിഷ്കരണത്തിന് കമ്മറ്റി ചെ നിയോഗിക്കുക, കളക്ഷൻ എജൻ്റമാർക്ക് നൽകിയ വാഗ്ദാനം പാലിക്കുക, ഐടി ഇൻ്റെഗ്രേഷനുമായി ബന്ധപ്പെട്ട് ബാങ്ക് ശാഖകൾ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കുക, വായ്പാ നയം ആകർഷികമായി പരിഷ്ക്കരിക്കുക, തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ‘ പ്രക്ഷോഭം സംഘടിക്കുന്നത്. കോഴിക്കോട് റീജിയണൽ ജാഥയാണ് വയനാട്ടിൽ പര്യാടനം നടത്തുന്നത്. മാനന്തവാടിയിൽ സ്വീകരണം ഐ.എൻ ടി യു സി ജനറൽ സെക്രട്ടറി ടി.എ റെജി ഉദ്ഘാടനം ചെയ്തു. അബ്ദുള്ള അറാങ്ങാടൻ അധ്യക്ഷത വഹിച്ചു ജാഥ ക്യാപ്റ്റൻ കേരള ബാങ്ക് എംപ്ലോയിസ് കോൺഗ്രസ് സംസ്ഥാന ട്രഷറർ സജിത്ത് കുമാർ കെ.കെ.ഉഷ കെ.കെ., ഷാമൂൽ കാവുങ്കൽ,,റോയി മൈക്കിൾ, ഫാർമേഴ്‌സ് ബാങ്ക് പ്രസിഡൻ്റ് കുന്നത്ത് മത്തച്ചൻ എന്നിവർ പ്രസംഗിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *