September 16, 2026

മെഡിക്കല്‍ ക്യാമ്പ് നടത്തി

0
20240113 150111
By ന്യൂസ് വയനാട് ബ്യൂറോ

 

മാനന്തവാടി: രണ്ടുമാസം നീളുന്ന അറുപതാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ക്ഷീരസംഘം സെന്റ് ജോസഫ്‌സ് ഹോസ്പിറ്റലിന്റെ സഹകരണത്തോടെ സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തി. ഒ.ആര്‍. കേളു എംഎല്‍എ ഉദ്ഘാടനം ചെയ്തു. മുനിസിപ്പല്‍ ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ഫാത്തിമ അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അഡ്വ.സിന്ധു സെബാസ്റ്റ്യന്‍, മില്‍മ ഉദ്യോഗസ്ഥന്‍ ബിജുമോന്‍ സ്‌കറിയ, കെ.എം. വര്‍ക്കി, അഹമ്മദ് പടയന്‍, എസ്. അജയകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. സെന്റ് ജോസഫ്‌സ് മിഷന്‍ ഹോസ്പിറ്റല്‍ ഡയറക്ടര്‍ ആന്‍ഡ് സിഇഒ ഫാ.മനോജ് കവലക്കാടന്‍ നേതൃത്വം നല്‍കി. ക്ഷീരസംഘം പ്രസിഡന്റ് പി.ടി. ബിജു സ്വാഗതവും സെക്രട്ടറി എം.എസ്. മഞ്ജുഷ നന്ദിയും പറഞ്ഞു. ക്യാമ്പില്‍ പങ്കെടുത്തവര്‍ക്ക് വിദഗ്ധര്‍ പ്രാഥമിക ചികിത്സ സംബന്ധിച്ച ക്ലാസ് നല്‍കി. സൗജന്യ ലാബ് പരിശോധന, മരുന്നു വിതരണം നടന്നു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *