തെങ്ങില്‍നിന്നു വീണുമരിച്ചു
ബത്തേരി: വീട്ടുവളപ്പിലെ തെങ്ങില്‍ കരിക്കിടാന്‍ കയറിയ മധ്യവയസ്‌കന്‍ വീണുമരിച്ചു. തൊടുവട്ടി ഒതയോത്ത്(ഐശ്വര്യനിവാസ്)ബാലരാജാണ്(55)മരിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 ഓടെയാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ ഉടന്‍ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ:ബിന്ദു. മക്കള്‍: ഐശ്വര്യ, അരവിന്ദ്‌രാജ്. മരുമകന്‍: ഹബിന്‍ദാസ്(അസിസ്റ്റന്റ് പ്രിസന്‍ ഓഫീസര്‍, വൈത്തിരി സബ്ജയില്‍).





Leave a Reply