കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ ജില്ലാ മത്സരത്തിൽ ഒന്നാം സ്ഥാനം അങ്കിതക്കും ശ്രീനിവാസനും
പുൽപ്പള്ളി : കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ നടത്തിയ ജില്ലാ തല വായന മത്സരത്തിൽ പുൽപ്പള്ളി പബ്ലിക് ലൈബ്രറിയിൽ നിന്ന് അങ്കിത വിജയ് ഒന്നാം സമ്മാനവും, 3000 രൂപയും, പ്രശസ്തി പത്രവും നേടി . അങ്കിത വിജയ് വിജയ ഹയർ സെക്കൻഡറി സ്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ്.
ഒ.ടി ശ്രീനിവാസന് മുതിർന്നവരുടെ ഇനത്തിൽ ജില്ലാതലത്തിൽ ഒന്നാം സമ്മാനവും, 10000 രൂപയും, സർട്ടിഫിക്കറ്റും ലഭിച്ചു.സംസ്ഥാന തലത്തിലും മൂന്നാം സ്ഥാനം കരസ്ഥമാക്കിയ ശ്രീനിവാസന് 10000 രൂപയും ശിൽപ്പവും, സർട്ടിഫിക്കറ്റും ലഭിക്കുകയുണ്ടായി . ശ്രീനിവാസൻ ഇക്ട്രിസിറ്റി ബോർഡ് ജീവനക്കാരനാണ്. രണ്ടു പേരും പുൽപ്പള്ളി പബ്ലിക്ക് ലൈബ്രറി അംഗങ്ങളാണ് .





Leave a Reply