സഹകരണ സംഘം ഭരണ സമിതി ചുമതലയേറ്റു
കൽപ്പറ്റ: വയനാട് ജില്ല കോ- ഓപ്പറേറ്റീവ് ഡിപ്പാർട്ട്മെന്റൽ എംപ്പോയീസ് സഹകരണ സംഘം ഭരണസമിതി ചുമതലയേറ്റു.
സംഘത്തിൻ്റെ 2024-2029 കാലത്തേക്കുള്ള ഭരണ സമിതിയാണ് ചുമതലയേറ്റത്. പ്രസിഡൻ്റായി പി.എം.അസിസി നെയും ഹോണററി സെക്രട്ടറിയായി സി.പി.പ്രിയേഷിനെയും തിരഞ്ഞെടുത്തു. തുടർന്ന് സംഘം ഭരണസമിതിയിൽ ദീർഘകാലം പ്രസിഡന്റായും ഭരണ സമിതി അംഗമായും സേവനമനുഷ്ഠിച്ച അജിലേഷിനേയും, ഭരണസമിതിയംഗമായിരുന്ന ഷിജിയെയും ജോയിൻ്റ് രജിസ്ട്രാർ അബ്ദുൾ റഷീദ് തിണ്ടുമ്മൽ ആദരിച്ചു . വരണാധികാരിയായി സുനന്ദ എ എസ് തിരഞ്ഞെടുപ്പ് നടപടിക്രമങൾ നിയന്ത്രിച്ചു.





Leave a Reply