April 15, 2026

ആടുവളർത്തൽ സംരംഭകർക്ക് ഏകദിന സെമിനാർ

0
Img 20240120 141742
By ന്യൂസ് വയനാട് ബ്യൂറോ

 

പുൽപ്പള്ളി: മുള്ളൻകൊല്ലി, പൂതാടി ഗ്രാമപഞ്ചായത്തുകളിലെ ആടുവളർത്തൽ കർഷകർക്കായി ഏക ദിന പരിശീലന പരിപാടി നടത്തി. സുൽത്താൻബത്തേരി പ്രാദേശിക മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിന്റെയും പുൽപ്പള്ളി മൃഗാശുപത്രിയുടെയും ആഭിമുഖ്യത്തിൽ എഴുപതോളം ആടു വളർത്തൽ കർഷകർക്കാണ് പരിശീലനം നൽകിയത്. ആട് വളർത്തൽ സംരംഭങ്ങൾ പ്രായോഗികതയും ശാസ്ത്രീയതയും എന്ന വിഷയത്തിൽ നടന്ന പരിശീലന പരിപാടി പുൽപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ടി. എസ്. ദിലീപ് കുമാർ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ശോഭന സുകു അധ്യക്ഷയായ ചടങ്ങിൽ വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷൻ എം. ടി.കരുണാകരൻ മുഖ്യ പ്രഭാഷണം നടത്തി. പുൽപ്പള്ളി സീനിയർ വെറ്റിനറി സർജൻ ഡോ. കെ. എസ് പ്രേമൻ ചടങ്ങിന് സ്വാഗതവും ഫീൽഡ് ഓഫീസർ ബൈജു. എം നന്ദിയും പറഞ്ഞു. പ്രാദേശിക മൃഗസംരക്ഷണ പരിശീലന കേന്ദ്രം സുൽത്താൻബത്തേരി അസിസ്റ്റൻറ് ഡയറക്ടറായ ഡോ.ജയേഷ് . വി മോഡറേറ്റർ ആയ പരിശീലന പരിപാടിയിൽ ഡോ. അനിൽകുമാർ. വി , അസിസ്റ്റൻറ് ഡയറക്ടർ എൽ .എം .ടി .സി കണ്ണൂർ

ക്ലാസ് എടുത്തു. രമേശൻ എ കെ, റോഷ്ന. സി.ഡി ,സുനിത പി .കെ ബിനോയി ജെയിംസ്, ബിന്ദു എം ആർ, ജ്യോതിരാജു ,ബാബു പി ഇ,ബേബി ഓ ,സന്തോഷ് കുമാർ പി ആർ, ജോസഫ് വി എം, മാത്യു പി ജെ , സിജി സാബു, ജയ സുരേഷ്,മനോജ് കുമാർ പി ആർ തുടങ്ങിയവർ പരിശീലന പരിപാടിക്ക് നേതൃത്വം നൽകി

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *