May 17, 2026

ടെലഫോൺ ഉപഭോക്താക്കൾക്ക് ബോധവൽക്കരണം നടത്തി

0
Img 20240125 110422
By ന്യൂസ് വയനാട് ബ്യൂറോ

 

ദ്വാരക:ടെലികോം ഉപഭോക്ത പരിപാടി ടെലികോം റഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (TRAI) യുടെ നിർദ്ദേശാനുസരണം ടെലഫോൺ ഉപഭോക്താക്കൾക്കുള്ള ബോധവൽക്കരണ പരിപാടിയായുടെ ഭാഗമായി ദ്വാരക ഗുരുകുലം കോളേജിൽ സംഘടിപ്പിച്ച അവബോധ ക്ലാസ്സ്‌ വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.

പാലക്കാട് ജില്ലാ ടെലികോം കൺസ്യൂമേഴ്സ് അസോസിയേഷൻ ഭാരവാഹികളാണ് ബോധവൽക്കരണ ക്ലാസ്സ് എടുത്തത്.

ദേശീയ സംസ്ഥാന തലത്തിൽ നിരവധി പുരസ്കാരങ്ങൾ നേടിയ TRAIയെ പ്രധിനിധീകരിച്ച് ഐക്യരാഷ്ട്രസഭയിൽ സംസാരിച്ച പാലക്കാട് ജില്ലാ കോടതിയിലെ അഭിഭാഷകനായ അഡ്വ.സുരേന്ദ്രൻ പി.എയാണ് ക്ലാസ്സുകൾ എടുത്തത്. ഗുരുകുലം കോളേജ്,

ദ്വാരക എസ് എച്ച് എച്ച് എസ് , ടെക്നിക്കൽ ഹൈസ്കൂൾ, എൽ.എഫ്. ഐ.ടി.സി എന്നിവിടങ്ങളിൽ നിന്ന് തിരഞ്ഞെടുത്ത വിദ്യാർത്ഥികളാണ് പരിപാടിയിൽ പങ്കെടുത്തത്. ഗുരുകുലം കോളേജ് പ്രിൻസിപ്പൽ ഷാജൻ ജോസ് മുഖവുര പറഞ്ഞ യോഗത്തിന് ദ്വാരക ടെക്നിക്കൽ ഹൈസ്കൂൾ അദ്ധ്യാപകൻ ശ്രീനിവാസൻ സാർ അധ്യക്ഷത വഹിച്ചു. ബി.എസ് എൻ എൽ എസ് ഡി ഒ എം. ചന്ദ്രൻ, കൺസ്യുമേ ഴ്സ് അസോസിയേഷൻ പാലക്കാട് സെക്രട്ടറി വിജയൻ, അധ്യാപകനായ ജിലിൻ ജോയ്, വിദ്യാർത്ഥികളായ ധനുഷ് അമേയ , തുടങ്ങിയവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *