May 10, 2026

കാട്ടാനയുടെ ആക്രമണത്തിൽ വിദ്യാർഥിക്ക് ഗുരുതര പരിക്ക് 

0
20240129 103635
By ന്യൂസ് വയനാട് ബ്യൂറോ

പുൽപ്പള്ളി: പാക്കത്ത് കാട്ടാനയുടെ ആക്രമണത്തിൽ വിദ്യാർഥിക്ക് ഗുരുതര പരിക്ക്. കാരേരിക്കുന്ന് കോളനിയിലെ ശരത്തിന് (15) ഗുരുതരമായി പരിക്കേറ്റത് . പുൽപ്പള്ളി വിജയ ഹയർസെക്കണ്ടറി സ്‌കൂൾ 10-ാം ക്ലാസ് വിദ്യാർത്ഥിയാണ്. ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. വിവാഹ പരിപാടിയിൽ പങ്കെടുത്ത് മടങ്ങി വരുന്നതിനിടെയായിരുന്നു ആക്രമണം. ശരത്തിനെ ആന 2 തവണ തുമ്പികൈ കൊണ്ട് വലിച്ചെറിഞ്ഞു. ഗുരുതരമായി പരിക്കേറ്റ ശരത്തിനെ കോഴിക്കോട് മെഡി: കോളേജിൽ പ്രവേശിപ്പിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *