July 11, 2026

പാത്രിയർക്കീസ് ബാവയുടെ സന്ദർശനം;4000 സണ്ടേസ്കൂൾവിദ്യാർത്ഥികൾ പങ്കെടുത്ത റാലി ശ്രദ്ധേയമായി

0
20240130 092525
By ന്യൂസ് വയനാട് ബ്യൂറോ

 

കൽപ്പറ്റ: യാക്കോബായ സുറിയാനി സഭയുടെ ആഗോള തലവൻ ഇഗ്നാത്തിയോസ് അപ്രേം പാത്രിയർക്കീസ് ബാവയുടെ വയനാട്സന്ദർശനത്തിന് മുന്നോടിയായി നടത്തിയ സണ്ടേസ്കൂൾ വിളംബര റാലി ശ്രദ്ധേയമായി.ആറ് മേഖലകളിലായി നടത്തിയ റാലിയിൽ 4000ത്തിലധികം വിദ്യാർത്ഥികൾ പങ്കെടുത്തു. സ്വാഗത ഗാനമോതിയും ,ബാവയുടെ പ്ലക്കാഡുകൾ, പാത്രിയർക്ക പതാക എന്നിവ കയ്യിലേന്തിയുമാണ് റാലിയിൽ അണിനിരന്നത്. സണ്ടേസ്കൂൾ കേന്ദ്ര സെക്രട്ടറി ടി.വി സജിഷ്, ഡയരക്ടർ അനിൽ ജേക്കബ് ,സെക്രട്ടറി ജോൺ ബേബി ,കേന്ദ്ര കമ്മിറ്റിയംഗം ഇ.പി ബേബി, സി.കെ ജോർജ്, പി.കെ ഏലിയാസ് ,പി .എം രാജു, പി.എഫ് തങ്കച്ചൻ ,മേഖലാ ഇൻസ്പെക്ടർമാരായ എബിൻ പി ഏലിയാസ് ,കെ.കെ യാക്കോബ്, ടി.ജി ഷാജു ,എൻ .പി തങ്കച്ചൻ, ഷാജി ചെറിയാൻ നേതൃത്വം നൽകി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *