May 10, 2026

പാത്രിയര്‍ക്കീസ് ബാവ സെന്റ് മേരിസ് സൂനോറൊ തീര്‍ത്ഥാടന കേന്ദ്രം സന്ദര്‍ശിച്ചു

0
20240203 123829
By ന്യൂസ് വയനാട് ബ്യൂറോ

 

മീനങ്ങാടി: ആകമാന സുറിയാനി സഭയുടെ പരമാധ്യക്ഷന്‍ അപ്രേം ദ്വിതിയന്‍ പാത്രിയാര്‍ക്കീസ് ബാവ പൗരസ്ത്യ സുവിശേഷ സമാജം സെന്റ് മേരിസ് സൂനോറോ തീര്‍ത്ഥാടന കേന്ദ്രം സന്ദര്‍ശിച്ചു. സഭയുടെ പരമാധ്യക്ഷന് ഇടവക ഊഷ്മളമായ വരവേല്‍പ്പ് നല്‍കി. ദേവാലയത്തിലെ ധൂപ പ്രാര്‍ത്ഥനകള്‍ക്ക് ശേഷം വിശ്വാസികളെ ആശീര്‍വദിച്ചു സംസാരിച്ചു. ദേവാലയത്തിലേക്കുള്ള പാത്രിയാര്‍ക്കീസ് ബാവായുടെ ശ്ലൈഹീക സന്ദര്‍ശനത്തിന്റെ ഓര്‍മ്മയ്ക്കായി ബാവ ഒലിവ് തൈ നടുകയും, ഇടവകയില്‍ നിന്ന് സണ്‍ഡേ സ്‌കൂള്‍ പരീക്ഷകളില്‍ മികച്ച വിജയം കൈവരിച്ച വിദ്യാര്‍ത്ഥികളെ ആദരിക്കുകയും ചെയ്തു. മലങ്കര മെത്രാപ്പോലീത്ത ജോസഫ് മോര്‍ ഗ്രീ ഗോറിയോസ്, ഇടവക മെത്രാപ്പോലീത്ത മര്‍ക്കോസ് മോര്‍ ക്രിസോസ്റ്റാമോസ്, എല്‍ദോസ് മോര്‍ തീത്തോസ്, ഏലിയാസ് മാര്‍ യൂലിയോസ്, ഗീവര്‍ഗീസ് മോര്‍ സ്‌തേ ഫാനോസ്, പരി. പാത്രിയര്‍ക്കീസ് ബാവയുടെ മലങ്കര അഫയേഴ്‌സ് സെക്രട്ടറി അഭി. മോര്‍ ക്രിസ്റ്റഫോറസ് മെത്രാപ്പോലീത്ത, പരി. പാത്രിയര്‍ക്കീസ് ബാവയുടെ സെക്രട്ടറി മോര്‍ ഔഗേന്‍ അല്‍ഖൂറി അല്‍ക്കാസ് മെത്രാപ്പോലീത്ത എന്നിവര്‍ പരി. പാത്രിയര്‍ക്കീസ് ബാവയുടെ മലങ്കര അഫയേഴ്‌സ് സെക്രട്ടറി അഭി. മോര്‍ ക്രിസ്റ്റഫോറസ് മെത്രാപ്പോലീത്ത, പരി. പാത്രിയര്‍ക്കീസ് ബാവയുടെ സെക്രട്ടറി മോര്‍ ഔഗേന്‍ അല്‍ഖൂറി അല്‍ക്കാസ് മെത്രാപ്പോലീത്ത എന്നിവര്‍ സംബന്ധിച്ചു.

ഇടവക വികാരി ഫാ. വര്‍ഗീസ് കക്കാട്ടില്‍, സെക്രട്ടറി കെ.എം കുര്യാക്കോസ്, ട്രസ്റ്റി സി.എസ് പൗലോസ് എന്നിവര്‍ നേതൃത്വം നല്‍കി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *