July 9, 2026

ലഹരി വിരുദ്ധ ബോധവത്ക്കരണ ഫുട്‌ബോള്‍ മേള  

0
Img 20240206 174905
By ന്യൂസ് വയനാട് ബ്യൂറോ

 

ബത്തേരി: ലഹരി വിരുദ്ധ ബോധവത്ക്കരണത്തിന്റെ ഭാഗമായി വയനാട് ജില്ലാ ജനമൈത്രി പോലീസിന്റെ നേതൃത്വത്തിൽ ഫുട്‌ബോള്‍ മേള സംഘടിപ്പിച്ചു. ബത്തേരി മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടന്ന മേളയില്‍ പോലീസ്, ഫയര്‍ ആന്‍ഡ് റെസ്‌ക്യു, എക്സൈസ്, ഫോറസ്റ്റ് ജില്ലാ ടീമുകള്‍ പങ്കെടുത്തു.ഫൈനലില്‍ എകപക്ഷീയമായ രണ്ട് ഗോളുകള്‍ക്കു എക്സൈസ് ടീമിനെ തോല്‍പ്പിച്ച് ഫോറസ്റ്റ് ടീം ചാമ്പ്യന്മാരായി. സമാപന സമ്മേളന ഉദ്ഘാടനവും സമ്മാനദാനവും വയനാട് ജില്ലാ അഡിഷണല്‍ എസ്.പി വിനോദ് പിള്ള നിര്‍വഹിച്ചു. ബത്തേരി ഡിവൈ.എസ്.പി അബ്ദുല്‍ ഷരീഫ് അദ്ധ്യക്ഷനായി. ഡെപ്യൂട്ടി എക്സൈസ് കമ്മിഷണര്‍ കെ.എസ്. ഷാജി, ചെതലയം റേഞ്ച് ഓഫീസര്‍ അബ്ദുല്‍ സമദ്, ജില്ലാ ഫുട്ബാള്‍ അസോസിയേഷന്‍ സെക്രട്ടറി ബിനു തോമസ്, ജില്ലാ ജനമൈത്രി സമിതിയംഗം പ്രഭാകരന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു. ജനമൈത്രി ജില്ലാ അസി. നോഡല്‍ ഓഫിസര്‍ കെ..എം. ശശിധരന്‍ സ്വാഗതവും സി.പി.ഒ പി.എസ്. നിയാദ് നന്ദിയും പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *