June 15, 2026

പി. കെ സുധീർ ബാബുവിന് “പ്രവാസി ശ്രീ” ബഹുമതി

0
20240218 154003
By ന്യൂസ് വയനാട് ബ്യൂറോ

 

കൽപ്പറ്റ: കേരള ഫോക്ക്‌ലോർ അക്കാദമി അവാർഡ് നേടിയ പ്രവാസി നാടൻപാട്ട് കലാകാരൻ പി കെ സുധീർബാബുവിന് കേരള പ്രവാസി സംഘം വയനാട് ജില്ലാ കമ്മിറ്റി പരമോന്നത ബഹുമതിയായ “പ്രവാസി ശ്രീ” നൽകി ആദരിച്ചു. ഇരുപത്തിയേഴ് വർഷമായി നാടൻ പാട്ട് കലാരംഗത്ത് പ്രവർത്തിച്ച് വരുന്ന വയനാട് വേങ്ങപ്പള്ളി സ്വദേശിയായ സുധീർ ബാബു, കേരളാ ഫോക് ലോർ അക്കാദമിയുടെ അഫിലിയേഷൻ ലഭിച്ച കേരളത്തിന് പുറത്തുള്ള നാടൻപാട്ട് സംഘമായ ”കനൽ ഖത്തർ” ന്റെ പ്രധാന സംഘാടകനാണ്. കനൽ ഖത്തർ ന്റെ നിരവധി വേദികളിലൂടെ നാടന്പാട്ടിന്റെ പ്രചാരണ പരിപാടികളും കുട്ടികൾക്കായി നാടൻപാട്ട് ശില്പശാലകളും നടത്തിവരുന്നു.

 

 

 

കേരള പ്രവാസി സംഘം വയനാട് ജില്ലാ സെക്രട്ടറി അഡ്വ: സരുൺ മാണി, ജില്ലാ വൈസ് പ്രസിഡന്റ് കെ ടി അലി എന്നിവർ “പ്രവാസി ശ്രീ” ബഹുമതി നൽകി അദ്ദേഹത്തെ ആദരിച്ചു. ജില്ലാ കമ്മിറ്റിയംഗം എ നാഗരാജൻ, ഉമേഷ് സി വി, അഷ്‌റഫ് യു വി, സെയ്ത്, ഹാരിസ് കുന്നുമ്മൽ തുടങ്ങിയവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *