പുൽപ്പള്ളി സഘർഷം; അറസ്റ്റ് നടപടികൾ നിർത്തണം – ലീഗ്
മാനന്തവാടി: പുൽപ്പള്ളിയിലെ ബഹുജന പ്രക്ഷോപത്തിൽ ജാമ്യ മില്ലാ വകുപ്പ് ചുമത്തി കേസ് എടുത്തതു അംഗീകരിക്കാൻ കഴിയില്ലെന്നും,അറസ്റ്റ് നടപടികൾ ഉടൻ നിർത്തി വെക്കണമെന്നും മാനന്തവാടി മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.പ്രസിഡന്റ് സി.പി.മൊയ്‌ദുഹാജി അദ്ധ്യക്ഷം വഹിച്ചു.വന്യ മൃഗ ശല്യത്തിൽ പൊറുതി മുട്ടിയ വയനാടിന് ശാപമായി മാറിയ കഴിവ് കെട്ട വനം മന്ദ്രി രാജി വെക്കണമെന്നും യോഗം ആവശ്യപ്പെട്ടു.ജനറൽ സെക്രട്ടറി കെ.സി.അസീസ് കോറോം സ്വാഗതം പറഞ്ഞു.റംസാനിൽ റിലീഫ് പ്രവർത്തനം ഊർജിത പ്പെടുത്താനും യോഗം തീരുമാനിച്ചു.യോഗത്തിൽ ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി സി.കുഞ്ഞാബ്ദുല്ല, കടവത് മുഹമ്മദ്,ഡി.അബ്ദുള്ള,കെ.ഇബ്രാഹിം ഹാജി,ഉസ്മാൻ പള്ളിയാൽ,വി.അബ്ദുള്ള ഹാജി തുടങ്ങിയവർ സംസാരിച്ചു





Leave a Reply