May 3, 2026

എടവക പഞ്ചായത്ത് ബഡ്ജറ്റ്;കൃഷി, ക്ഷീരമേഖല ഉൾപ്പെടെ മുൻഗണന

0
Img 20240222 100009
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി. ക്യഷി, തൊഴിലുറപ്പ്, ക്ഷീരമേഖല റോഡ് എന്നിവക്ക് മുൻഗണന നൽകി കൊണ്ട് എടവക ഗ്രാമ പഞ്ചായത്ത് 2024.25 വർഷത്തെ ബജറ്റ് അവതരിപ്പിച്ചു.
നെൽകൃഷിയും, പശുവളർത്തലും ഉപജീവന മാർഗ്ഗമാക്കിയ കർഷകർക്കുള്ള വിവിധ പദ്ധതികൾ നടപ്പിലാക്കുന്നതിന് രണ്ട് കോടി മുപ്പത്തിരണ്ട് ലക്ഷം രൂപ നീക്കിവെച്ച് കൊണ്ട് എടവക ഗ്രാമ പഞ്ചായത്ത് ബജറ്റ് വൈസ് പ്രസിഡണ്ട് ഗിരിജ സുധാകരൻ അവതരിപ്പിച്ചു.പ്രസിഡണ്ട് അഹമ്മദ് കുട്ടി ബ്രാൻ അദ്ധ്യക്ഷത വഹിച്ചു .മഹാത്മ ഗാന്ധി തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി ജനോപകാര പദ്ധതികൾ നടപ്പിലാക്കുന്നതിന് മൂന്ന് കോടി 36 ലക്ഷം രൂപയും
സുഖയാത്ര ശുഭയാത്ര പദ്ധതിയിൽ ഉൾപ്പെടുത്തി റോഡ് വികസനത്തിന്നായി എട്ട് കോടി രൂപയും ഗ്രാമീണ ടൂറിസം പദ്ധതി നടപ്പിലാക്കുന്നതിന് 32 ലക്ഷം രൂപയും നീക്കിവെച്ചിട്ടുണ്ട്. വയോജനക്ഷേമപദ്ധതിക്കായി 26 ലക്ഷം രൂപയും, കുട്ടികളുടെ ക്ഷേമത്തിന്നായി 37 ലക്ഷം രൂപയും ഗോത്രവർഗ്ഗ വിദ്യാത്ഥികളുടെ ഉന്നമനത്തിന്നായി 10 ലക്ഷം രൂപയും വകയിരുത്തി. ഗ്രീൻ ക്ലീൻ എടവക പദ്ധതിക്കായി 63 ലക്ഷം രൂപയും, എല്ലാവർക്കും വീട് നൽകുന്നതിന്നായി പാർപ്പിട മേഖലക്കായി ഒരു കോടി പത്ത് ലക്ഷം രൂപയും ബജറ്റിൽ വകയിരുത്തി.എല്ലാവർക്കും സൗജന്യ ചികിത്സ നൽകുന്നതിന്നായി ആരോഗ്യമേഖലക്ക് 70ലക്ഷം രൂപയും വകയിരുത്തി കൊണ്ട്
51, 18,52,361 രൂപ വരവും 47,36,7100 രൂപ ചിലവും 8,18,1361 രൂപ മിച്ചവും ഉള്ള ബജറ്റാണ് അവതരിപ്പിച്ചത്.സിക്രട്ടറി അനിൽകുമാർ സ്വാഗതം പറഞ്ഞു.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *