നങ്ക മക്ക ഗോത്ര ഫെസ്റ്റ് ശനിയാഴ്ച
മാനന്തവാടി:പാർശ്വവൽക്കരിക്കപ്പെടുന്നവരെ ചേർത്തുപിടിക്കുന്നതിന് വേണ്ടി മാനന്തവാടി നഗരസഭ നടപ്പിലാക്കി വരുന്ന ഗോത്രഫെസ്റ്റ് നങ്കമക്ക – രണ്ട് പദ്ധതി ശനിയാഴ്ച്ച നടത്തപ്പെടുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
വിദ്യാർത്ഥികളുടെ കൊഴിഞ്ഞുപോക്ക് തടയുക വിദ്യാലയ അന്തരീക്ഷം സൗഹൃദം ആക്കുക ഗോത്ര ജനതയുടെ സാംസ്കാരിക തനിമ സംരക്ഷിക്കുക എന്നീ ലക്ഷ്യങ്ങളോടെനഗരസഭയുടെ കീഴിലുള്ള എല്ലാ സ്കൂളുകളിലും ഗോത്ര ഫെസ്റ്റ് നടത്തിയെന്നുംഅതിനു തുടർച്ചയായിട്ടാണ്
നഗരസഭയുടെ പരിധിയിലുള്ള 13 വിദ്യാലയങ്ങളിലെയും ഗോത്ര വിദ്യാർത്ഥികളുടെ അരങ്ങേറ്റം
24ന് രാവിലെ 10 മണിക്ക് മാനന്തവാടി ഗവൺമെന്റ് യുപി സ്കൂൾ (ബോർഡ് സ്കൂൾ )ഓഡിറ്റോറിയത്തിൽ വെച്ച് നടത്തപ്പെടുന്നത്.
നങ്കമക്കയുടെ ഭാഗമായി അണ്ടർ 14 പ്രായത്തിലുള്ള ആൺ പെൺകുട്ടികൾക്ക് നടത്തിയ ഫുട്ബോൾ മത്സര വിജയികൾക്കുള്ള സമ്മാനദാനവും ഫെസ്റ്റിവലിൽ പങ്കെടുക്കുന്നവർക്കുള്ള ഉപഹാരവും വിതരണം ചെയ്യും.വാർത്താ സമ്മേളനം മുനിസിപ്പൽവൈസ് ചെയർപേഴ്സൺ ജേക്കബ് സെബാസ്റ്റ്യൻ. വിദ്യാഭ്യാസ സ്റ്റാറ്റിഗ് കമ്മിറ്റി ചെയർപേഴ്സൺ സിന്ധു സെബാസ്റ്റ്യൻ. കൗൺസിൽമാരായ വി യു ജോയ്. പി എം ബെന്നി. വി ആർ പ്രവീജ്. എം നാരായണൻ. ഉഷ കേളു. മാനന്തവാടി ജി.യു.പി.സ്കൂകൂൾ ഹെഡ്മാസ്റ്റർ കെ. ജി ജോൺസൺ.എന്നിവർ സംബന്ധിച്ചു.





Leave a Reply