June 16, 2026

പൊതു ശ്മശാനം-ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്തു

0
20240223 182959
By ന്യൂസ് വയനാട് ബ്യൂറോ

മുള്ളന്‍കൊല്ലി : മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്തിലെ മരക്കടവ് കൃഗന്നൂരില്‍ നിര്‍മ്മിച്ച പൊതു ശ്മശാനം ഓഫീസ് കെട്ടിടത്തിന്റെയും ടോയ്ലറ്റ് ബ്ലോക്കിന്റെയും ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരയ്ക്കാര്‍ നിര്‍വഹിച്ചു. മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്തിന്റെ ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 16.85 ലക്ഷം രൂപ ചെലവിലാണ് ഓഫീസ് കെട്ടിടവും ടോയ്ലറ്റ് ബ്ലോക്കും നിര്‍മ്മിച്ചത്. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.കെ വിജയന്‍ അധ്യക്ഷനായ പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് അംഗം ബീന ജോസ്, ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍മാരായ ഷൈജു പഞ്ഞിത്തോപ്പില്‍, ഷിനു കച്ചിറയില്‍, ജിസ്റ മുനീര്‍, ഗ്രാമപഞ്ചായത്ത് പ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *