May 11, 2026

കമ്പളക്കാട് ടൗണിൽ കൈവരി – ഇൻ്റർലോക്ക് ഉദ്ഘാടനം ചെയ്തു

0
20240305 101714
By ന്യൂസ് വയനാട് ബ്യൂറോ

കമ്പളക്കാട് : കമ്പളക്കാട്ക ണിയാമ്പറ്റ ഗ്രാമപഞ്ചായത്തിലെ കമ്പളക്കാട് ടൗണിൽ നിർമ്മിച്ച കൈവരി, ഇൻ്റർലോക്ക് ഉദ്ഘാടനവും ലോമാസ് ലൈറ്റ് സ്വിച്ച് ഓൺകർമ്മവും ടി.സിദ്ധീഖ് എം.എൽ.എ നിർവ്വഹിച്ചു. എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച 40 ലക്ഷം രൂപയിലാണ് പ്രവൃത്തി പൂർത്തീകരിച്ചത്. അഞ്ചാം വാർഡിൽ ഹെൽത്ത് സെന്ററിന് സൗജന്യമായി 10 സെന്റ് സ്ഥലം നൽകിയ ഒ.പി റുഖിയയെ പരിപാടിയിൽ ആദരിച്ചു.

ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ നൂർഷാ ചേനോത്ത് അധ്യക്ഷത വഹിച്ച പരിപാടിയിൽ മെമ്പർമാരായ കമല രാമൻ, സലിജ ഉണ്ണി, ജോസ് പാറപ്പുറത്ത്, മുൻ പഞ്ചായത്ത് പ്രസിഡൻ്റ് കടവൻ ഹംസ എന്നിവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *