May 11, 2026

ഇന്നവേറ്റീവ് സ്‌കൂള്‍ പദ്ധതി സെമിനാര്‍ നടത്തി

0
20240307 095013
By ന്യൂസ് വയനാട് ബ്യൂറോ

 

മാനന്തവാടി:നൂതനമായ സ്‌കൂള്‍ പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് സമഗ്ര ശിക്ഷാ കേരളം നടപ്പാക്കുന്ന ഇന്നവേറ്റീവ് സ്‌കൂള്‍ പദ്ധതിയുടെ ഭാഗമായി ജില്ലാതല സെമിനാര്‍ സംഘടിപ്പിച്ചു.

 

മാനന്തവാടി സ്‌കൗട്ട് ഹാളില്‍ നടന്ന സെമിനാര്‍ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി ഉദ്ഘാടനം ചെയ്തു.

ബ്ലോക്കുകളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട സ്‌കൂളുകള്‍ തയ്യാറാക്കിയ പ്രൊജക്ടുകള്‍ അവതരിപ്പിച്ചു. വിവിധ വിഭാഗങ്ങളില്‍ ജില്ലാതലത്തില്‍ തെരഞ്ഞെടുക്കപ്പെട്ട ജി.എച്ച്.എസ്.എസ് തൃശ്ശിലേരി, ജി.എച്ച്.എസ് പനങ്കണ്ടി, ജി എല്‍.പി.എസ് അമ്പുകുത്തി എന്നീ സ്‌കൂളുകള്‍ക്ക് മൊമന്റോയും സര്‍ട്ടിഫിക്കറ്റും നല്‍കി.

 

സ്‌കൂളുകള്‍ക്ക് 10,000 രൂപ വീതം ലഭിക്കും. ഡയറ്റ് സീനിയര്‍ ലെക്ചറര്‍ സതീഷ് കുമാര്‍, ജില്ലാ പ്രോഗ്രാം ഓഫീസര്‍ വില്‍സണ്‍ തോമസ്, ബ്ലോക്ക് പ്രൊജക്ട് കോര്‍ഡിനേറ്റര്‍ കെ.കെ സുരേഷ്, എന്‍.എ വിജയകുമാര്‍, അനൂപ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *