May 11, 2026

മൗണ്ടന്‍ സൈക്ലിംഗ്: സംഘാടക സമിതി രൂപീകരിച്ചു

0
20240311 181637
By ന്യൂസ് വയനാട് ബ്യൂറോ

 

മാനന്തവാടി:  കേരള അഡ്വഞ്ചര്‍ ടൂറിസം പ്രമോഷന്‍ സൊസൈറ്റി, ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍, സൈക്ലിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ എന്നിവയുടെ സഹകരണത്തോടെ ടൂറിസം വകുപ്പ് മെഗാ കായിക മത്സരം മൗണ്ടന്‍ സൈക്ലിംഗ് നടത്തും. ഏപ്രില്‍ 26, 27, 28 തിയതികളില്‍ മാനന്തവാടി പ്രിയദര്‍ശിനി ടീ പ്ലാന്റേഷനില്‍ നടക്കുന്ന സൈക്ലിംഗ് ചാമ്പ്യന്‍ഷിപ്പിന്റെ സംഘാടക സമിതി രൂപീകരണ യോഗം ജില്ലാ ടുറിസം വകുപ്പ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു. ഒ.ആര്‍ കേളു എം.എല്‍.എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ചാമ്പ്യന്‍ഷിപ്പ് വിജയകരമായി നടത്തുന്നതിനുള്ള പ്രാഥമിക ചര്‍ച്ച നടത്തി. മൗണ്ടന്‍ സൈക്ലിംഗ് ചാമ്പ്യന്‍ഷിപ്പിന്റെ വിജയകരമായ നടത്തിപ്പിന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് മുഖ്യ രക്ഷാധികാരിയായും എം.എല്‍.എമാരായ ഒ.ആര്‍ കേളു, ടി സിദ്ധീഖ്, ഐ.സി ബാലകൃഷ്ണന്‍ എന്നിവര്‍ രക്ഷാധികാരികളായും 15 അംഗ കമ്മിറ്റിയാണ് രൂപീകരിച്ചത്. മാര്‍ച്ച് 23ന് മാനന്തവാടിയില്‍ സബ് കളക്ടര്‍ മിസാല്‍ സാഗര്‍ ഭാരതിന്റെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ സബ് കമ്മിറ്റികള്‍ രൂപീകരിക്കും. 11 സബ് കമ്മിറ്റികളാണ് രൂപീകരിക്കുക. 25 ഓളം രാജ്യങ്ങളില്‍ നിന്നുള്ള മത്സരാര്‍ത്ഥികള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കും. യോഗത്തില്‍ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി, സബ് കളക്ടര്‍ മിസാല്‍ സാഗര്‍ ഭാരത്, ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡി.വി പ്രഭാത്, ഡി.ടി.പി.സി സെക്രട്ടറി കെ അജീഷ്, കേരള അഡ്വഞ്ചര്‍ ടൂറിസം പ്രമോഷന്‍ സൊസൈറ്റി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ബിനു കുര്യാക്കോസ്, വിവിധ വകുപ്പ് ജീവനക്കാര്‍, ടൂറിസം അസോസിയേഷന്‍ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *