May 11, 2026

വയനാട്ടിൽ രാഹുൽ ഗാന്ധിക്കെതിരെ നുസ്റത്ത് ജഹാനെ സ്ഥാനാർഥിയാക്കി ആർ പി ഐ

0
Img 20240319 201619
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: വയനാട് ലോക്സഭ സീറ്റില്‍ നുസ്റത്ത് ജഹാനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ച് റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ(എ). ബിജെപിക്ക് രാഹുല്‍ ഗാന്ധിക്കെതിരെ സ്ഥാനാർഥിയെ പ്രഖ്യാപിക്കാന്‍ കഴിയാതെ വന്ന സാഹചര്യത്തിലാണ് ആര്‍പിഐ ദേശീയ നേതൃത്വം, വയനാട്ടില്‍ നുസ്‍റത്ത് ജഹാനെ പ്രഖ്യാപിച്ചതെന്ന് ആര്‍പിഐ കേരള ഘടകം സംസ്ഥാന പ്രസിഡന്റ് പി. ആര്‍. സോംദേവ് വ്യക്തമാക്കി.

ഇടത് വലത് മുന്നണികള്‍ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട പ്രചാരണം കഴിഞ്ഞിട്ടും കേരളത്തിലെ ബിജെപി നേതൃത്വത്തിനു സ്വന്തം സ്ഥാനാർഥികളുടെ കാര്യത്തിലും ഘടകകക്ഷികളുടെ കാര്യത്തിലും തീരുമാനം വൈകുന്നത് ഖേദകരമാണന്നും പി.ആര്‍. സോംദേവ് വ്യക്തമാക്കി. കഴിഞ്ഞ തവണ എന്‍ഡിഎ ഘടകകക്ഷിയാണ് വയനാട്ടില്‍ മത്സരിച്ചത്. എന്നാല്‍, ഇക്കുറി തുഷാര്‍ വെള്ളാപ്പള്ളി രാഹുല്‍ ഗാന്ധിക്കെതിരെ മത്സരിക്കാന്‍ തയാറായിരുന്നില്ല.

രാഹുല്‍ ഗാന്ധിക്കെതിരെ ശക്തമായ വെല്ലുവിളി ഉയര്‍ത്തിക്കൊണ്ടാകും നുസ്റത്ത് ജഹാന്റെ പോരാട്ടമെന്നും പി.ആര്‍. സോംദേവ് പറഞ്ഞു. കോഴിക്കോട് സ്വദേശിയും ദേശീയ രാഷ്ട്രീയത്തില്‍ ശ്രദ്ധേയയായ വനിതാ നേതാവുമായ നുസ്റത്ത് ജഹാനെ വയനാട്ടിലെ ജനങ്ങള്‍ പുന്തുണക്കുമെന്ന് പൂർണവിശ്വാസമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *